Indigo Airlanes;മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇൻഡിഗോ എയർലൈൻസ് അന്വേഷണം തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമ ശ്രമത്തിൽ ഇൻഡിഗോ വിമാനകമ്പനി അന്വേഷണം തുടങ്ങി. എയർലൈൻ കമ്പനിയോട് വിശദാംശങ്ങൾ അറിയിക്കാൻ ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (DGCA) കൈമാറും.

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നവീൻ കുമാറിനെയും ഫർസിൻ മജീദിനെയും ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്.

അതേസമയം, മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ് പി പ്രതീഷ് തോട്ടത്തിലിന്‍റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കേസ് അന്വേഷിക്കും.
വിമാനത്തിനുളളില്‍ വെച്ച് മുഖ്യമന്ത്രിയെ ആക്രമിച്ച് അപായപ്പെടുത്താനുളള കേസ് ആണ് സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കുന്ന കേസിന്‍റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ് പി പ്രജീഷ് തോട്ടത്തിലിനാണ്.

കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപന്‍ കണ്ണിപ്പൊയില്‍, ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡികെ പൃഥീരാജ്, വലിയതുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി സതികുമാര്‍, കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിഎ ബിനുമോഹന്‍, മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം കൃഷ്ണന്‍ എന്നിവടരങ്ങുന്നതാണ് സംഘം.
ആക്രമണത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവര്‍, ടിക്കറ്റ് എടുത്ത് നല്‍കിയവര്‍ എന്നിവരെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ജില്ലകളിലായി നടന്ന ഗൂഢാലോചനയായതിനാലാണ് എസ് പി റാങ്കിലെ ഉദ്യോഗസ്ഥനെ തന്നെ കേസ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News