President Election;രാഷ്ട്രപതി സ്ഥാനാർഥിനിർണയം; മമത ബാനർജി വിളിച്ച യോഗം ഇന്ന്

രാഷ്ട്രപതി സ്ഥാനാർത്ഥിയെ താരുമാനിക്കാനുള്ള ചർച്ചകൾക്കായി പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരും. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് പ്രതിപക്ഷ നേതാക്കളുടെ യോഗംവിളിച്ചത്. യോഗത്തിൽ കോൺഗ്രസ് നേതാക്കളും പങ്കെടുക്കും.

യോഗത്തിൽ സിപിഐഎമ്മും കോൺഗ്രസും പങ്കെടുക്കും. പ്രതിപക്ഷ ഐക്യം തകരാതിരിക്കാനാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കിയ യെച്ചൂരി ആവശ്യമായ കൂടിയാലോചനയും സമയവും ഇല്ലാതെയാണ് മമത യോഗം വിളിച്ചതെന്നും വിമർശിച്ചിരുന്നു.
എളമരം കരിം എംപി സിപിഐഎമ്മിന്റെ പ്രതിനിധീകരിച്ചു പങ്കെടുക്കുമ്പോൾ, കോണ്ഗ്രസിൽ നിന്നും മല്ലികാർജുൻ ഗാർഖേയും, സുർജവാലയുമാണ് യോഗത്തിൽ ഉണ്ടാവുക..
ഈ മാസം 28ന് പ്രതിപക്ഷ പാർട്ടികൾ വീണ്ടും യോഗം ചേർന്ന് സ്‌ഥനാർധി ആരെന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

ശരത്പവാറിനെ പൊതുസ്ഥാനാർത്ഥിയാക്കാനാണ് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായം ഉയർന്നത്. എന്നാൽ മത്സരിക്കാനില്ലെന്നാണ് ശരത്പവാർ വ്യക്തമാക്കിയത്. ഗുലാംനബി ആസാദിനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് പവാറിന്റെ നിർദേശം. ഇക്കാര്യത്തിലുള്ള ചർച്ചകളാകും ഇന്ന് നടക്കുക. മത്സരം ഒഴിവാക്കി പ്രതിപക്ഷ സഹകരണത്തോടെ പൊതുസ്ഥാനാർത്ഥിയെ നിർത്താമെന്ന നിർദേശം സർക്കാരും മുന്നോട്ടുവെച്ചിട്ടുണ്ട്.

അതേസമയം, രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ബിജെപിയും നീക്കം സജീവമാക്കിയിട്ടുണ്ട്. എൻഡിഎയിലെ സഖ്യകക്ഷികളുമായി രാജ് നാഥ് സിംഗും ജെ.പി.നഡ്ഡയും ചർച്ച തുടങ്ങിയതായാണ് സൂചന. രാംനാഥ് കോവിന്ദിന് ഒരു ടേം കൂടി നൽകേണ്ടതുണ്ടോ എന്ന ആലോചനയും പാർട്ടിയിലുണ്ട്.

രാംനാഥ് കോവിന്ദിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് അടുത്ത മാസം 18ന് നടക്കും. ജൂലൈ 21ന് ആണ് വോട്ടെണ്ണുക. ആകെ 4,809 വോട്ടർമാരാണുള്ളത്. 776 എംപിമാരും 4,033 എംഎൽഎമാരും ചേർന്നതാണിത്. പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇലക്ടോറൽ കോളേജ്. എംപിമാരും എംഎൽഎമാരും ചേർന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ അറിയിച്ചു. 5,43,200 ആണ് എംപിമാരുടെ വോട്ട് മൂല്യം. എംഎൽഎമാരുടെ വോട്ട് മൂല്യം 5,43,231 ആണ്. എന്നാൽ രാജ്യസഭയിലെയും ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടാകില്ല. 50 പേരാണ് പുതിയ സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യേണ്ടത്. പിന്താങ്ങാനും 50 പേർ വേണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News