Neeraj chopra; പാവോ നൂർമി ഗെയിംസിൽ നീരജ് ചോപ്രയ്ക്ക് വെള്ളിമെഡൽ

പുതിയ ദേശീയ റെക്കോർഡുമായി ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഫിൻലൻഡിൽ നടന്ന പാവോ നൂർമി ഗെയിംസിൽ 89.30 മീറ്ററാണ് നീരജ് എറിഞ്ഞത്. മത്സരത്തിൽ നീരജ് വെള്ളി നേടി.ടോക്കിയോ ഒളിമ്പിക്‌സിലെ സുവർണ നേട്ടത്തിന് ശേഷമാണ് നീരജ് ചോപ്ര പങ്കെടുത്ത ആദ്യ ഗെയിംസാണ് പാവോ നൂർമിയിലേത്.

കഴിഞ്ഞ വർഷം മാർച്ചിൽ പട്യാലയിൽ നേടിയ 88.07 മീറ്ററെന്ന റെക്കോർഡാണ് നീരജ് തിരുത്തിയത്. 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിയത്. ടോക്കിയോ ഒളിമ്പിക്‌സിലെ സുവർണ നേട്ടത്തിന് ശേഷമാണ് നീരജ് ചോപ്ര പങ്കെടുത്ത ആദ്യ ഗെയിംസാണിത്.89.83 ദൂരമെറിഞ്ഞ ഫിൻലൻഡ് താരം ഒലിവർ ഹെലൻഡറാണ് സ്വർണ്ണമെഡൽ നേടിയത്.

കടുത്ത മത്സരം തന്നെയാണ് പാവോ നൂർമി ഗെയിംസിൽ നീരജിന് നേരിടേണ്ടിവന്നത്. ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ്, ടാക്കിയോയിലെ വെള്ളിമെഡൽ ജേതാവ് ചെക്ക് താരം ജാക്കുബ്, ജർമൻ താരംങ്ങളായ ജൂലിയൻ വെബ്ബർ, ആൻഡ്രിയാസ് ഹോഫ്മാൻ എന്നിവരും ഗെയിംസില്‍ പങ്കെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News