HRDS; എച്ച് ആർ ഡി എസ് ആദിവാസി ഭൂമി തട്ടിയെടുത്ത പരാതി; അന്വേഷണത്തില്‍ പ്രതീക്ഷയെന്ന് ആദിവാസി ആക്ഷന്‍ കൗണ്‍സിൽ

പാലക്കാട് അട്ടപ്പാടിയില്‍ എച്ച് ആർ ഡി എസ് ആദിവാസി ഭൂമി തട്ടിയെടുത്തെന്ന പരാതിയിലെ അന്വേഷണത്തില്‍ പ്രതീക്ഷയെന്ന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍. നീതി ലഭിയ്ക്കുമെന്ന പ്രതീക്ഷയുണ്ട്. പട്ടയങ്ങളുള്ള ഭൂമിയാണ് തിരിമറി നടത്തി തട്ടിയെടുത്തതെന്നും ആക്ഷന്‍കൗണ്‍സില്‍ പറഞ്ഞു.

ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘ് പരിവാര്‍ അനുകൂലസംഘടനയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഭൂമി തട്ടിയെടുത്തത്. അട്ടപ്പാടിയില്‍ സംഘടന നിര്‍മിച്ചു നല്‍കിയ വീടുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍പ്പോലുമില്ല. പലതും ആളൊഴിഞ്ഞതോടെ തകര്‍ന്നു തുടങ്ങി. അട്ടപ്പാടിയിലെ കാലവസ്ഥയോട് യോജിച്ചതല്ല ഇത്തരം വീടുകളെന്ന് നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നിയമപോരാട്ടത്തിനിറങ്ങിയത്. മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് എസ് സി എസ് ടി കമ്മിഷന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ പ്രതീക്ഷയുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. പട്ടയരേഖകള്‍ കൈവശമുണ്ട്. നീതി ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് അട്ടപ്പാടിയിലെ ആദിവാസികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News