Shaj Kiran;ഗൂഢാലോചനക്കേസ്; ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിൽ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകും.ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം പൊലീസ് ക്ലബ്ബിൽ എത്തുമെന്ന് ഷാജ് കിരൺ അറിയിച്ചു.

സ്വപ്‌ന സുരേഷ് പ്രതിയായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരൺ പ്രതിയല്ലെന്നാണ് പൊലീസ് പറയുന്നത്. ഷാജിനെയും സുഹൃത്ത് ഇബ്രാഹീമിനെയും പ്രതിചേർത്തിട്ടില്ലെന്ന് പൊലീസിനു വേണ്ടി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മുൻ എം.എൽ.എ പി.സി ജോർജും പ്രതികളായ ഗൂഢാലോചനാ കേസിൽ ഷാജ് കിരണിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഗൂഢാലോചനാ കേസിൽ ഷാജിനെ പ്രതിയോ സാക്ഷിയോ ആക്കുന്നതിൽ ചോദ്യംചെയ്യലിനുശേഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ പൊലീസ് അറിയിച്ചത്. സ്വപ്ന ഷാജുമായി സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവിട്ടതിനു പിന്നാലെ താൻ വീഡിയോ പുറത്തുവിടുമെന്ന് ഷാജ് പറഞ്ഞിരുന്നു. ഈ വീഡിയോ ഫോണിൽനിന്ന് മാഞ്ഞുപോയതിനാൽ അതു വീണ്ടെടുക്കാനായാണ് ചെന്നൈയിലേക്ക് പോയതെന്നാണ് ഷാജ് വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here