K Sudhakaran; ഇ പി ജയരാജനെതിരായ വധശ്രമത്തിന് പിന്നിൽ കെ സുധാകരൻ; സ്ഥിരീകരിച്ച്‌ ബി ആർ എം ഷെഫീർ

1995ല്‍ ആന്ധ്രയില്‍വെച്ച് ഇപി ജയരാജനെതിരെ നടന്ന വധശ്രമത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പങ്ക് സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീര്‍. മനോരമ ന്യൂസ് എഡിറ്റോറിയല്‍ ചര്‍ച്ചയില്‍ ബിആര്‍എം ഷഫീര്‍ നടത്തിയ വെളിപ്പെടുത്തലാണിപ്പോൾ ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രിക്കെതിരായ ആക്രമണശ്രമവും കെ സുധാകരന്റെ ഇതേ രാഷ്ട്രീയ ശൈലിയുടെ പ്രതിഫലനമാണ്.

കെ സുധാകരനെ പറ്റി അറിയാന്‍ ഇ പി ജയരാജനോട് ചോദിച്ചാല്‍ മതി. ജയരാജനറിയാം സുധാകരന്‍ ആരാണെന്ന്. എങ്ങനെയുണ്ട് സുധാകരന്‍ എന്ന് ചോദിച്ചാല്‍ ജയരാജന്‍ പുറകിലൊന്ന് തടവി തരും. പിന്നിലെ മുടിയൊന്ന് നീക്കി തരും. കെ സുധാകരനോട്‌ കളിച്ചാൽ എങ്ങനെയിരിക്കുമെന്ന്‌ ജയരാജൻ പറഞ്ഞുതരും’ – എന്നായിരുന്നു സിപിഐ എം പ്രതിനിധി ജെയ്‌ക്ക്‌ സി തോമസിനോട്‌ ഷെഫീറിന്റെ ഭീഷണി.

അതേസമയം, ഇത്തരത്തിലുള്ള പ്രസ്താവനകൾ വിമാനത്തിനകത്തുവെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലേക്ക് കൂടിയാണ് ഈ വിഷയം കൈചൂണ്ടുന്നത്. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ അക്രമസംഭവത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തന്നെയാണെന്നാണ് സംശയം.

1995 ൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രയിലെ ഓംഗോളിൽ വച്ചാണ്‌ ഇ പി ജയരാജനുനേരെ വെടിവയ്‌പ്‌ ഉണ്ടാകുന്നത്‌. സുധാകരൻ ഏർപ്പാടാക്കിയ അക്രമികൾ തൊട്ടുമുന്‍പില്‍ വന്നു നിന്നു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ ജയരാജനു പിന്നീടു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു. അതുമായി ബന്ധപ്പെട്ടു ശ്വാസതടസ്സം ഇപ്പോഴുമുണ്ട്. കിടക്കുമ്പോൾ ശ്വാസം കിട്ടാൻ പ്രത്യേക ശ്വസനസഹായ യന്ത്രം വേണം. വെടിയുണ്ടയുടെ ചീള് കഴുത്തിൽ ഇപ്പോഴുമുണ്ട്‌. വെടിവച്ച ഉടന്‍ ട്രെയിനില്‍ നിന്നു ചാടിരക്ഷപ്പെട്ട ദിനേശ്, ശശി എന്നീ പ്രതികള്‍ പിന്നീടു പിടിയിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News