Canada; കാനഡ ടൊറന്റോ യൂണിവേഴ്സിറ്റിയിലും മലയാളി സാന്നിധ്യം

മലയാളിത്തനിമയോടെ മഹത്തായ അംഗീകാരം കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിന്റെ അക്കാദമി ഓഫ് മാസ്റ്റർ ക്ലിനീഷ്യൻസിലേയ്ക്ക് നാമനിർദ്ദേശം കിട്ടി തിരഞ്ഞെടുക്കപ്പെട്ട് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ഡോ. കൃഷ്ണകുമാർ നായർ.ഈ നേട്ടത്തിലൂടെ ഡോ. കൃഷ്ണകുമാർ നായർ മലയാളികളുടെ യശസ്സുയർത്തിയിരിക്കുകയാണ്.

സഹപ്രവർത്തകരുടെയും മെഡിക്കൽ കമ്മ്യൂണിറ്റിയുടെയും വിലയിരുത്തലിൽ രോഗികളെ പരിപാലിക്കുന്നതിലുള്ള മികവ്, രോഗനിർണ്ണയ വൈദഗ്ധ്യം, നിർണ്ണായകമായ രോഗങ്ങളെ അതീവസൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയോടൊപ്പം രോഗികളോടും സഹപ്രവർത്തകരോടും വിനയപൂർവമായ പെരുമാറ്റവും ബഹുമാനവും മര്യാദയും സ്വായത്തമായവരെയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിന്റെ അക്കാദമി ഓഫ് മാസ്റ്റർ ക്ലിനീഷ്യൻസ് പ്രതിനിധീകരിയ്ക്കുന്നത്. ഇവയെല്ലാം ഒത്തിണങ്ങിയ ഒരു വിശിഷ്ട വ്യക്തിത്വമാണ് ഡോ. നായരെ പ്രശംസനീയമായ ഈ സ്ഥാനത്തിന് അർഹനാക്കിയത്.

ഡോ. നായർ ടൊറന്റോ യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനിൽ അസ്സോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിയ്ക്കുന്നു. അതിനോടൊപ്പം തന്നെ അക്രെഡിറ്റേഷനുള്ള മൂന്ന് ഇലക്ട്രോഫിസിയോളജി ഫെലോഷിപ്പ് പ്രോഗ്രാമുകളുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം.
“Ablations and devices in adult congenital heart disease” ആണ് ഇദ്ദേഹത്തിന്റെ ചികിത്സാ മേഖലയും ഗവേഷണമേഖലയും. ലോകോത്തരമായ “Toronto Congenital Cardiac Centre” ൽ ഇലക്ട്രോഫിസിയോളജിസ്റ്റ് കൂടിയായ ഇദ്ദേഹത്തിന്റെ കീഴിൽ പരിശീലനത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും
ഹൃദ്രോഗവിദഗ്ധരെത്താറുണ്ട്.

അനേകം ഗവേഷണ പ്രബന്ധങ്ങളും Robert J Chisholm അവാർഡ്, Vera Rose Adult Congenital Heart Disease Teaching അവാർഡ് മുതലായവയും കൈമുതലായുള്ള ഡോ. നായർ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൂർവവിദ്യാർത്ഥിയും നോർത്ത് അമേരിക്കയിലെ Association of Keralite Medical Graduates (AKMG) ന്റെ കാനഡ ചാപ്റ്ററിന്റെ പ്രസിഡന്റുമാണ്തിരുവനന്തപുരം സ്വദേശി കൂടിയായ ഇദ്ദേഹം. ഭാര്യ ഡോ. രാധിക നായർ, മക്കൾ ഗോവിന്ദ് നായർ, മാധവ് നായർ എന്നിവരോടൊപ്പം കാനഡയിലെ ടൊറന്റോയിലാണ് താമസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News