EP;ഇപി ജയരാജനെതിരെ ഇന്‍ഡിഗോ കമ്പനി മൊ‍ഴി നല്‍കിയ വാർത്ത വ്യാജം; അക്രമികളെ തടഞ്ഞത് പേ‍ഴ്സണല്‍ സെക്യൂരിറ്റി ഓഫീസർ

ഇൻഡിഗോ കമ്പിനി നൽകിയ മൊഴിയിൽ ഇ പി ജയരാജനെതിരെ പരാമർശം ഉണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത തെറ്റ് . ഇൻഡിഗോ കമ്പിനി പൊലീസിന് നൽകിയ റിപ്പോർട്ടിൽ എവിടെയും ഇ പി ജയരാജൻ്റെ പേര് പരാമർശിക്കുന്നില്ല ,മുഖ്യമന്ത്രിക്കൊപ്പം ടിക്കറ്റ് എടുത്ത് ഔദ്യോഗിക യാത്ര ചെയ്തത് പേ‍ഴ്സണല്‍ സെക്യൂരിറ്റി ഓഫീസറും PA യുമാണ് ആണ്. ഇവര്‍ അക്രമികളെ തടഞ്ഞു എന്നാണ് ഇന്‍ഡിഗോ കമ്പനിയുടെ മൊ‍ഴി.

വിമാനത്തിനുളളില്‍ വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്നലെയാണ് ഇൻഡിഗോ കമ്പിനി ശംഖുമുഖം എസിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ എവിടെയും ഇപി ജയരാജന്‍ എന്ന വാക്ക് പോലും പറയുന്നില്ല. എന്നാല്‍ രാവിലെ ചില വാര്‍ത്താ മാധ്യമങ്ങള്‍ ഇപി ജയരാജനെതിരെ ഇന്‍ഡിഗോ കമ്പിനി മൊ‍ഴി നല്‍കി എന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയത്.

ഇന്‍ഡിഡോ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരമാണ് , പ്രതിഷേധക്കാര്‍ വിമാനനിയമങ്ങള്‍ ലംഘിച്ച് സീറ്റ് ബെല്‍റ്റ് അ‍ഴിച്ച് കളഞ്ഞ്പ്രതിഷേധക്കാർ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് രോക്ഷ പ്രകടനം നടത്തി . ആ സമയത്ത് മുഖ്യമന്ത്രിക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്നവര്‍ ഇവരെ തടഞ്ഞു . തടഞ്ഞത് തങ്ങള‍ാണെന്ന് പേ‍ഴ്സണ്‍ സെക്യൂരിറ്റി ഓഫീസര്‍ അനില്‍കുമാറും, പിഎ സുനീഷും മൊ‍ഴി നല്‍കി. പ്രതിഷേധക്കാരെ ചെറുക്കുന്നതിനിടെ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. ഇതിനെയാണ് ഇപി ജയരാജനെതിരെ ഇന്‍ഡിഗോ കമ്പനി മൊ‍ഴി നല്‍കി എന്ന തരത്തില്‍ വാര്‍ത്ത നല്‍കി കബളിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here