ലോക കേരള മാധ്യമസഭ ഇന്ന്:ബർഖാ ദത്ത്,ജോൺ ബ്രിട്ടാസ് എം പി ,തോമസ് ജേക്കബ്,പി ശ്രീരാമകൃഷ്ണൻ,ആർ എസ് ബാബു എന്നിവരും പ്രവാസി മാധ്യമ പ്രതിനിധികളും

ലോക കേരള സഭയുടെ ഭാഗമായുള്ള മൂന്നാമത് ലോക കേരള മാധ്യമസഭ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു .നവകേരള നിര്‍മ്മിതിയിലും, ലോകത്തിന്റെ നാനാഭാഗത്തുള്ള കേരളീയരെ കോര്‍ത്തിണക്കുന്നതിലും പ്രവാസി മാധ്യമ സമൂഹത്തിന്റെ പങ്കാളിത്തത്തോടെയുള്ള ദൗത്യത്തിനു രൂപം നല്‍കുന്ന വേദിയാണ് ലോക കേരള മാധ്യമ സഭ. നോർക്കയുടെയും പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് മാധ്യമ സഭ സംഘടിപ്പിക്കുന്നത്.

കേരളത്തിനു പുറത്തും വിദേശത്തും ജോലിചെയ്യുന്ന മലയാളികളായ മാധ്യമപ്രവർത്തകരാണ് പങ്കെടുക്കുക. ബർഖാ ദത്ത്,ജോൺ ബ്രിട്ടാസ് എം പി ,തോമസ് ജേക്കബ്,പി ശ്രീരാമകൃഷ്ണൻ,ആർ എസ് ബാബു എന്നിവരും യു എ ഇ മാധ്യമ പ്രതിനിധികളും മൂന്നാമത് ലോക കേരള മാധ്യമസഭയിൽ പങ്കെടുക്കും.ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ (ഖലീജ് ടൈംസ്), ജോസഫ് ജോണ്‍ (അല്‍ ജസീറ, ഖത്തര്‍), ബിന്‍സാല്‍ അബ്ദുള്‍ ഖാദര്‍ (വാം, യുഎഇ),   തുടങ്ങിയവര്‍ പങ്കെടുക്കും.

രാവിലെ 10.30ന് മാസ്‌കറ്റ് ഹോട്ടലിന്റെ കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മാധ്യമ പ്രവർത്തകൻ ശശികുമാർ മുഖ്യാതിഥിയായി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ചു.കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡ് മാധ്യമ പ്രവർത്തക ബർഖാ ദത്തിന് മുഖ്യമന്ത്രി സമ്മാനിക്കും. ലോക കേരളസഭയുടെ നയസമീപന രേഖ ശശികുമാറിനു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കും. ശശികുമാറിന്റെ മാധ്യമജീവിതം അടയാളപ്പെടുത്തി ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത ഡോക്യുഫിലിം പ്രകാശനം ചെയ്യും.

രണ്ടു മുതൽ ‘നവകേരള നിർമിതിയിൽ പ്രവാസി മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ ആശയസംവാദം നടക്കും. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജും പി.പി.ശശീന്ദ്രനുംമോഡറേറ്റർമാരാകും. 3.30ന് മന്ത്രി പി.രാജീവ് സമാപന പ്രസംഗം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News