Dr.TN Vishwambharan; ഡോക്ടർ ടി. എൻ. വിശ്വംഭരൻ അന്തരിച്ചു

ഡോക്ടർ ടി. എൻ. വിശ്വംഭരൻ അന്തരിച്ചു. 84 വയസ്സായിരുന്നു.സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും കോഴിക്കോട് സർവ്വകലാശാല ഹിന്ദി വിഭാഗം തലവനുമായിരുന്നു.

വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എറണാകുളത്തെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത്‌ സജീവമായിരുന്നു ടി എൻ വിശ്വംഭരൻ. ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ വിജയാംബാൾ ആണ് ഭാര്യ. ഡോക്ടർ ധന്യ വിശ്വം, ഡോക്ടർ ദർശന വിശ്വം, ഡോക്ടർ വിനീത് വിശ്വം എന്നിവർ മക്കളാണ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം ആറ് മണിക്ക് നെട്ടൂർ ശാന്തി വനത്തിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News