ADVERTISEMENT
നാഷണൽ ഹെറാൾഡ് കള്ളപ്പണകേസില്‍ രാഹുൽ ഗാന്ധി(rahul gandhi)യെ ഇഡി(ed) ചോദ്യംചെയ്യുന്നതില്‍ കോൺഗ്രസ്(congress) പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹിളാ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എംപിമാർ തുടങ്ങിയവരാണ് തെരുവിലിറങ്ങിയത്. മുതിർന്ന നേതാവ് ഹരീഷ് റാവത്ത്, രൺദീപ്‌സിങ് സുർജെവാല, ജെബി മേത്തർ തുടങ്ങിയവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ബസിനുള്ളില്‍ വെച്ച് പൊലീസ് മര്‍ദ്ദിച്ചെന്ന് ബെജി മേത്തര്‍ പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് കയറിയും നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകര്‍ പൊലീസിനെ തള്ളി പുറത്തേക്ക് മാറ്റി. പൊലീസ് എഐസിസി ഓഫീസ് ആക്രമിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, നാഷണൽ ഹെറാൾഡ് കള്ളപ്പണകേസില്‍ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിൽ തുടർച്ചയായ രണ്ടാംദിവസവും ജനം വലഞ്ഞു. രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരടക്കം മുതിർന്ന നേതാക്കൾ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ ഡല്‍ഹിയിലെ പ്രധാനറോഡുകളെല്ലാം സ്‌തംഭിച്ചു.
പ്രതിഷേധവും സംഘർഷവും വഴിമുടക്കിയതോടെ പൊരിവെയിലിൽ കുടുങ്ങിയ ജനം അക്ഷമരായി. രാവിലെ ഏഴുമുതൽ 12 വരെ കർശന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഗോൽഡാക്‌ഖാന, പട്ടേൽചൗക്ക്, വിൻസോർപാലസ്, തീൻമൂർത്തിചൗക്ക്, പൃഥ്വിരാജ് റോഡ് എന്നിവിടങ്ങളിൽ ബസുകളടക്കം നിയന്ത്രിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.