Investigation Team; മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി

മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കാൻ ഓൺലൈനായി ചേർന്ന ആദ്യ യോഗം തീരുമാനിച്ചു.ഇൻഡിഗോ എയർലൈൻസിൽ നിന്നും അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു.

കണ്ണൂർ ക്രെം ബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.സംഭവത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.ഓൺലൈനായാണ് അന്വേഷണ സംഘം ആദ്യ യോഗം ചേർന്നത്.ഇൻഡിഗോ എയർ ലൈൽസിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

അതേസമയം, യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് വിമാന ടിക്കറ്റ് എടുക്കാൻ പണം നൽകിയത് കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നാണെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.ഇതും അന്വേഷിക്കണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരിൽ നിന്നും മൊഴിയെടുത്തു.വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കണ്ണൂരിൽ എത്തിച്ച് തെളിവെടുക്കും.ഇവരുടെ ഫോൺ രേഖകൾ ഗൂഢാലോചനയുടെ പ്രധാന തെളിവായി മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News