രാജകുമാരിയിൽ പതിനെട്ട് മണിക്കൂർ നീണ്ട തിരച്ചിൽ; നാലു വയസുകാരിയെ കണ്ടെത്തി

ഇടുക്കി രാജകുമാരിയിൽ നിന്നും കാണാതായ നാല് വയസുകാരിയെ പതിനെട്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഒരു കിലോമീറ്റർ അകലെയുള്ള ഏലത്തോട്ടത്തിൽ നിന്നും ഇന്ന് രാവിലെയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്.

അതിഥി തൊഴിലാളികളായ മധ്യപ്രദേശ് ദമ്പതികളുടെ നാല് വയസ്സ് പ്രായമുള്ള പെൺ കുട്ടിയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. രാജകുമാരിയിലെ കൊങ്ങിണി സിറ്റിയിലെ ദുരൈ എസ്റ്റേറ്റിൽ ജോലി ചെയ്‌തുവന്നിരുന്ന മാതാപിതാക്കൾ കുട്ടിയുടെ കൈയിൽ ഫോൺ നൽകിയ ശേഷം, കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് കുട്ടിയെ കാണാതായത് .

ഒപ്പം ജോലി ചെയ്തിരുന്നവർ ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നിട് ശാന്തൻപാറ പൊലീസിൽ വിവരം അറിയിച്ചു. നെടുങ്കണ്ടം, മൂന്നാർ, അടിമാലി മേഖലകളിൽ നിന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൂന്നാർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെയും പ്രദേശവാസികളായ മുന്നൂറോളം പേരുടെയും നേതൃത്വത്തിൽ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഇന്ന് പുലർച്ചെ വീണ്ടും തിരച്ചിൽ ആരംഭിയ്ക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ കാണാതായ സഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ എലതോട്ടത്തിൽ ഇരിയ്ക്കുന്ന കുട്ടിയെ രാവിലെ തോട്ടത്തിൽ ജോലിക്ക് എത്തിയ തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.

തുടർന്ന് കുട്ടിയെ രാജകുമാരി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വിദഗ്ധ പരിശോധനയ്ക്കായി കുട്ടിയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News