Jammu kshmir; ജമ്മു ഷോപിയാനയിൽ സേനയുമായി ഏറ്റുമുട്ടൽ ;രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപിയാനയിൽ നടന്ന വെടിവയ്പിൽ രണ്ട് ലഷ്കർ ഈ തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടു.

ജൂൺ 2ന് കുൽഗാം ജില്ലയിലെ ബാങ്ക് മാനേജർ വിജയ് കുമാറിനെ കൊലപ്പെടുത്തിയ തീവ്രവാദികളെയാണ് വധിച്ചത്. തീവ്രവാദികളായ ജാൻ മുഹമ്മദ് ലോണും കൂട്ടാളിയു മാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. അമർനാഥ് തീർത്ഥാടനത്തിൻ്റെ പശ്ചാത്തലത്തിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സുരക്ഷാ വിലയിരുത്തൽ നടത്തി. അമർനാഥ് തീർത്ഥാടകർക്ക് നേരെ ഭീകരർ ആക്രമണം നടത്തുന്നതിന് ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് വിവരം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത തല യോഗം ചേർന്ന് സുരക്ഷ വിലയിരുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here