
സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‍മാ(ar rahman)ന്‍റെ മകള്‍ ഖദീജ റഹ്‍മാന്‍റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് നിരവധി താരങ്ങള്‍.
ചലച്ചിത്ര താരങ്ങളായ സൂര്യ, മനീഷ കൊയ്‍രാള, സുഹാസിനി , സംവിധായകരായ മണിരത്നം, ശേഖര്‍ കപ്പൂര്‍, ആനന്ദ് എല്‍ റായ്, ഗായകരായ ഉദിത് നാരായണന്‍, ഷാഷാ തിരുപ്പതി, ജോനിത ഗാന്ധി, അര്‍മാന്‍ മാലിക്ക്, അബ്ദു റസാഖ് എന്നിവര്‍ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു.
ഇക്കഴിഞ്ഞ മെയ് ആറിനായിരുന്നു എ.ആര്‍ റഹ്‍മാന്‍റെ മകള്‍ ഖദീജ റഹ്‍മാനും സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദും തമ്മിലുള്ള വിവാഹം നടന്നത്. ജൂണ്‍ പത്തിന് ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹ സല്‍ക്കാരം.
വിവാഹ സല്‍ക്കാര ചടങ്ങിലെ ചിത്രങ്ങള്‍ ഖദീജ റഹ്‍മാന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. വരന്‍ റിയാസുമൊന്നിച്ചുള്ള മനോഹര ചിത്രങ്ങളാണ് ഖദീജ പങ്കുവെച്ചത്. ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here