Deepika Padukone: ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള കാരണം ഇതാണ്..

ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഹൃദയമിടിപ്പ് വർധിച്ചതിനെ തുടർന്നാണ് താരം ആശുപത്രിയിലായത്.

Bollywood star Deepika Padukone tests Covid positive - GulfToday

ഹൈദരാബാദിലെ സിനിമ ഷൂട്ടിങ്ങിനിടെയാണ് ദീപികയുടെ ഹൃദയമിടിപ്പ് വർധിച്ചത്. തുടർന്ന് ഉടൻ തന്നെ അവരെ കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Deepika Padukone Health Update Deepika Padukone Reached Hospital After  Heart Beat Increases

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലായതിനെ തുടർന്ന് അവർ വീണ്ടും ഷൂട്ടിങ് സെറ്റിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികക്കൊപ്പം പ്രഭാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Deepika Padukone hospitalised in Hyderabad after heart rate rises, returns  back to shoot: Report | Celebrities News – India TV

എന്തുകൊണ്ടാണ് ഹൃദയമിടിപ്പ് വേഗത്തിലാകുന്നത്?

ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് സാധാരണയേക്കാൾ ഉയർന്ന നിരക്കിലാണെന്നാണ് വേഗത്തിലുള്ള ഹൃദയമിടിപ്പ് സൂചിപ്പിക്കുന്നത്. മദ്യം, ചില ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കാരണങ്ങളുണ്ട് ഇതിന് പിന്നിൽ. ശരാശരി മുതിർന്ന വ്യക്തിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 60⁠–⁠100 തവണ മിടിക്കുന്നത് നോർമലായി കണക്കാക്കുന്നത്.

Deepika Padukone's latest post seems a hidden message for Ranveer Singh? Pic

ഹൃദയമിടിപ്പ് മിനിറ്റിൽ 100 ​​തവണയിൽ കൂടുതൽ മിടിക്കുന്ന അവസ്ഥയെ ‘ടാക്കിക്കാർഡിയ’ (Tachycardia) എന്ന് വിളിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) പറയുന്നു. ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് ക്രമമായതോ ക്രമരഹിതമായതോ ആകാം.

കഠിനമായ വ്യായാമം, പനി, സമ്മർദ്ദം, ഉത്കണ്ഠ, ചില മരുന്നുകളുടെ ഉപയോ​ഗം എന്നിവ ടാക്കിക്കാർഡിയയിലേക്ക് നയിച്ചേക്കാം. അനീമിയ, തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം, ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം എന്നിവ മൂലവും ഇത് സംഭവിക്കാമെന്നും വെബ് എംഡിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

deepika padukone rushed to hospital after increased heart rate, know the  causes and symptoms of heart arrhythmia - Deepika Padukone की हार्ट रेट  बढ़ी, जाना पड़ा अस्पताल, हार्ट अटैक की तरफ इशारा

പുകവലിക്കുന്നവർ, അമിതമായി മദ്യപിക്കുക, അല്ലെങ്കിൽ ധാരാളം കഫീൻ ഉപഭോ​ഗം ഉള്ളവരെ ‘സുപ്രവെൻട്രിക്കുലാർ ടാക്കിക്കാർഡിയ’ (Supraventricular tachycardia) ബാധിക്കാൻ സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ ഇത് ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിലും കുട്ടികളിലും ഇത് കൂടുതൽ സാധാരണമാണ്. തലകറക്കം, ശ്വാസം മുട്ടൽ, നെഞ്ച് വേദന എന്നിവയാണ് ഇതിന്റെ പ്രധാനലക്ഷണങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here