Defence: ‘അഗ്നിപഥി’ലൂടെ സായുധ സേവനമനുഷ്ഠിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതി:സൈന്യത്തിന് മരണമണി

സൈന്യത്തിലേക്ക്‌ താൽക്കാലിക റിക്രൂട്ട്‌മെന്റിന്‌ വഴിയൊരുക്കുന്ന അഗ്‌നിപഥ്‌ പദ്ധതിക്കെതിരായ വിമർശം ശക്തം. സൈന്യത്തിന്റെ മരണമണി മുഴക്കുന്നതാണ്‌ പദ്ധതിയെന്ന്‌ സൈനിക നടപടികളുടെ ചുമതലയുണ്ടായിരുന്ന ലെഫ്‌. ജനറൽ വിനോദ്‌ ഭാട്യ പറഞ്ഞു. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടില്ല. ഇത്രവലിയ മാറ്റത്തിന്‌ മുതിരുമ്പോൾ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാകാമെന്ന്‌ പഠിക്കേണ്ടിയിരുന്നു–- ഭാട്യ ചൂണ്ടിക്കാട്ടി.

യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ജൂൺ 14 ന് അംഗീകാരം നൽകിയിരുന്നു. ഈ പദ്ധതിക്ക് ‘അഗ്നിപഥ്’ എന്നാണ് പേരിട്ടിരിക്കുന്നത്.ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ ‘അഗ്നിവീർ’ എന്ന പേരിൽ അറിയപ്പെടും. രാജ്യസ്‌നേഹമുള്ളവരും പ്രചോദിതരുമായ യുവാക്കൾക്ക് നാല് വർഷത്തേക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കാൻ അഗ്നിപഥ് പദ്ധതിയിലൂടെ സാധിക്കും. പതിനേഴര മുതൽ 21 വയസുവരെയുള്ളവർക്കാണ് അവസരം ലഭിക്കുന്നത്. നിലവിൽ 46000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സൈന്യത്തിലേക്ക്‌ നാലുവർഷത്തേക്കുമാത്രം നിയമിക്കുന്ന അഗ്‌നിപഥ്‌ റിക്രൂട്ടുകളുടെ ഭാവിയെക്കുറിച്ച്‌ ചോദ്യം ഉയർന്നതോടെ, അവർക്ക്‌ കേന്ദ്രസേനകളിലും അസം റൈഫിൾസിലും മുൻഗണന നൽകുമെന്ന പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി അമിത്‌ ഷാ. ഇതിനായി നയരൂപീകരണത്തിന്‌ ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടെന്നും അമിത്‌ ഷായുടെ ഓഫീസ്‌ ട്വിറ്ററിൽ അറിയിച്ചു. അഗ്‌നിപഥ്‌ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഡിഗ്രി വാഗ്‌ദാനം ചെയ്‌ത്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പും രംഗത്തെത്തി.

അഗ്നിപഥ് (Agneepath Scheme) പദ്ധതിക്കെതിരെ ഇന്നലെ ബിഹാറിൽ (Bihar) നടന്ന പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സേനയിലേക്ക് ഹ്രസ്വ കാലത്തേക്ക് നിയമനം നടക്കുമ്പോൾ സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകുമെന്ന് ആരോപിച്ചാണ് ഇന്നലെ ബിഹാറില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ദേശീയ പാതയില്‍ ടയറുകൾ കത്തിച്ച് ഉപരോധിച്ചായിരുന്നു പ്രതിഷേധം. സേനയിലെ സ്ഥിര നിയമനത്തിനായി തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ബിഹാറില്‍ റെയില്‍, റോഡ് പാതകള്‍ ഇന്നലെ ഉപരോധിച്ചു. ചില സ്ഥലങ്ങളില്‍ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സൈനിക റിക്രൂട്ട്മെന്‍റുകള്‍ക്കായി ഇനി പ്രത്യേക റാലികള്‍ ഉണ്ടാകില്ലെന്ന പ്രഖ്യാപനമാണ് പ്രതിഷേധങ്ങളിലേക്കെത്തിച്ചത്.

പുതിയ റിക്രൂട്ട്‌മെന്റ്‌ രീതി സിഖ്‌, ജാട്ട്‌, ഗൂർഖ തുടങ്ങിയ സിംഗിൾ ക്ലാസ്‌ റജിമെന്റുകള്‍ ഇല്ലാതാക്കുമെന്ന്‌ സമീപകാലത്ത്‌ ബിജെപിയോട്‌ സഹകരിച്ച്‌ പ്രവർത്തിച്ചിരുന്ന പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ്‌ പ്രതികരിച്ചു. സൈനിക കാര്യത്തില്‍ ലാഭേച്ഛ പാടില്ലെന്ന് മുതിർന്ന സൈനികോദ്യോഗസ്ഥനായ ലെഫ്‌. ജനറൽ യാഷ്‌മോർ ചൂണ്ടിക്കാട്ടി.

12 ലക്ഷമാണ് ഇന്ത്യന്‍ സായുധസേനയുടെ കരുത്ത്. ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയായിരുന്നു സൈനിക സേവനം. രാജ്യമെമ്പാടും നടത്തുന്ന റിക്രൂട്ട്മെന്‍റ് റാലികളിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് യുവാക്കളാണ് സൈനിക സേവനത്തിനായി എത്തിയിരുന്നത്. ബിഹാറിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നത്. മുസാഫിര്‍പൂരില്‍ കടകള്‍ തകര്‍ത്തു. ബക്സറില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. #justiceforarmystudents എന്ന പേരില്‍ ഹാഷ്ടാഗ് ക്യാമ്പൈനും പ്രതിഷേധക്കാര്‍ തുടക്കം കുറിച്ചു. ഇനി അഗ്നിപഥ് റിക്രൂട്ട്മെന്‍റുകള്‍ മാത്രമേ സൈന്യത്തിന് ഉണ്ടാകൂവെന്നും സൈനികവക്താക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കായിക ക്ഷമതയും മെഡിക്കല്‍ ടെസ്റ്റും കഴിഞ്ഞ ശേഷം എഴുത്ത് പരീക്ഷയ്ക്ക് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തിലും ആശങ്കയേറി. അഗ്നിപഥ് പദ്ധതിയിലെ ഉയര്‍ന്ന പ്രായപരിധി 21 വയസ്സാണ്. 21 വയസ് കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികളുടെ അവസരം ഇതോടെ ഇല്ലാതായി. പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങളും പുതിയ അഗ്നിപഥ് പദ്ധതിയില്‍ ഇല്ല എന്നതും ശ്രദ്ധേയം. സ്ഥിരമായ സൈനിക ജോലി എന്ന സാധ്യതയും കുറഞ്ഞു.ഇന്നലെ ബിഹാറില്‍ മാത്രമായിരുന്നു പ്രതിഷേധമെങ്കില്‍ ഇന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.

നാലുവർഷം ഒരു സൈനികനെ യുദ്ധ സജ്ജമാക്കാൻ പര്യാപ്‌തമല്ലെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധംപോലുള്ള നിർണായകഘട്ടത്തില്‍ താത്കാലിക സര്‍വീസുകാര്‍ ആത്മാർഥത കാട്ടില്ല, അപകടസാധ്യതയുള്ള ദൗത്യം ഏറ്റെടുക്കാൻ മടിക്കും, നാലുവർഷം കഴിഞ്ഞ് പിരിയുന്ന 75 ശതമാനം പേരുടെ ഭാവിയില്‍ അവ്യക്തതയുണ്ടെന്നും വിമർശം ഉയരുന്നു. സർവീസിൽ പ്രവേശിക്കുന്നവരിൽ 75 ശതമാനവും 22–-25 പ്രായത്തിൽ പിരിയേണ്ടിവരും. സേവന കാലയളവിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടാനാകില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News