Father: മദ്യപിച്ച് ശല്യം ചെയ്തു; പിതാവ് മകനെ വെയിലത്ത്‌ കെട്ടിയിട്ടു; ദാരുണാന്ത്യം

മദ്യലഹരിയിൽ ശല്യം ചെയ്തതിന് പിതാവ്(father) വെയിലത്ത് കെ‌ട്ടിയിട്ട മകൻ മരിച്ചു(death). ഒഡിഷ(odisha)യിലെ മസിനബില ​ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 60കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മസിനബില്ല ഗ്രാമത്തിലെ പനുവ നായിക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ വീട്ടിൽ പതിവായി ശല്യമുണ്ടാക്കിയ മകൻ സുമന്തയുടെ കൈകാലുകൾ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട ശേഷം വെയിലത്ത്നിർത്തുകയായിരുന്നു.

കെട്ടിയിട്ട ശേഷം ഇയാൾ ജോലിക്ക് പോയി. പൊരിവെയിലിൽ കിടന്ന് മൂന്ന് മണിക്കൂറിന് ശേഷം സുമന്ത മരിച്ചെന്ന് ഘടഗാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ തപൻ കുമാർ ജെന പറഞ്ഞു.

വഴിയോര ഭക്ഷണശാല നടത്തുന്നയാളാണ് പ്രതിയായ പനുവ. സുമന്തയ്ക്ക് ജോലിയില്ലായിരുന്നു. താൻ ചെയ്ത പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്നും മകൻ പതിവായി മദ്യപിച്ച് ശല്യം ചെയ്യുന്നയാളാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here