R Bindu: കേരളത്തില്‍ പുതുതായി 485 എന്‍എസ്എസ് യൂണിറ്റുകള്‍: മന്ത്രി ഡോ. ആര്‍. ബിന്ദു

കേരളത്തില്‍ പുതുതായി 485 എന്‍എസ്എസ് യൂണിറ്റുകള്‍ കൂടി ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു(Dr. R Bindu) അറിയിച്ചു. ഓരോ യൂണിറ്റിനും 75000 രൂപ വീതം ഓരോ വര്‍ഷവും ഗ്രാന്റ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് പുതിയതായി 3000 യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയതിലാണ് കേരളത്തില്‍ മാത്രം 485 യൂണിറ്റുകള്‍ അനുവദിച്ച് കിട്ടിയത്. സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സക്രിയവും നിരന്തരവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.

KTU Syndicate: ഐ. ബി. സതീഷ്, കെ. എം. സച്ചിന്‍ദേവ് എന്നിവര്‍ കെ.ടി.യു സിന്‍ഡിക്കേറ്റിലേക്ക്

എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി(KTU Syndicate) സിന്‍ഡിക്കേറ്റിലേക്ക് എംഎല്‍എമാരായ ശ്രീ. ഐ. ബി. സതീഷ്(I B Satheesh), ശ്രീ. കെ. എം. സച്ചിന്‍ദേവ്(K M Sachindev) എന്നിവരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലേക്ക് നാമനിര്‍ദേശം ചെയ്ത അഞ്ച് എംഎല്‍എമാരില്‍ നിന്നുമാണ് ഇവരെ സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്. ശ്രീ. വി. ശശി, ശ്രീ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍, ശ്രീമതി. ദലീമ എന്നിവരാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്ന മറ്റ് എംഎല്‍എമാര്‍ എന്നും മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News