Pinarayi Vijayan: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെ അക്രമം നടന്നുവെന്ന് കോടതി

മുഖ്യമന്ത്രിക്കെതിരെ(Pinarayi Vijayan) ആക്രമണ ശ്രമം നടന്നുവെന്ന് കോടതി(court). രേഖകള്‍ പരിശോധിച്ചപ്പോള്‍ അത് ബോധ്യപ്പെടുന്നുവെന്നും കോടതി. പ്രതികളുടെ ജാമ്യം തളളി. കേസിന്‍രെ ഗൗരവ സ്വഭാവം പരിഗണിച്ച് കേസ് ജില്ലാ കോടതിക്ക് കൈമാറി ജുഢീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുളളില്‍ നടന്നത് ആക്രമണ ശ്രമം അല്ലെന്നും സാധാരണ ഗതിയിലുളള പ്രതിഷേധമാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വാദഗതി. എന്നാല്‍ വാദങ്ങളെ ആകെ നിരാകരിക്കുന്നതാണ് തിരുവനന്തപുരം ജുഢീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 11 ന്റെ ഉത്തരവ്.

മുഖ്യമന്ത്രിക്കെതിരെ ആക്രമണശ്രമം ആണ് നടന്നതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ഏയര്‍ക്രാഫ്റ്റ് ആക്ട് സെക്ക്ഷന്‍ രണ്ട് പ്രകാരമുളള കുറ്റം നടന്നുവെന്ന് രേഖകള്‍ പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടുന്നതായും ഉത്തരവില്‍ പറയുന്നുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുക വഴി സിവില്‍ എവിയേഷന്‍ ആക്ട് പ്രതികള്‍ ലംഘിച്ചിരിക്കുന്നു. പ്രതികളായ ഫര്‍സീന്‍ മജീദ്, ആര്‍ നവീന്‍ എന്നീവരുടെ ജാമ്യം കോടതി തളളി. സംഭവത്തിന്റെ ഗൗരവ സ്വഭാവം പരിഗണച്ച് മേല്‍ക്കോടതിയായ ജില്ലാ കോടതിയിലേക്ക് കേസ് മാറ്റാനും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ലെനി തോമസ് ഉത്തരവ് ഇട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here