Pinarayi Vijayan: കേരളത്തിലെ വിദ്യാഭ്യാസ നയം ശരിയായ ദിശയിലെന്ന് ഉറപ്പു സമ്മാനിക്കുന്ന ഫലം; എസ്.എസ്.എല്‍.സി വിജയികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

എസ്.എസ്.എല്‍.സി(SSLC) വിജയികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയില്‍ മുന്നേറുന്നു എന്ന ഉറപ്പു സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ ഈ അധ്യയന വര്‍ഷവും നമുക്കു മുന്നിലുണ്ടായിരുന്നു എന്നത് ആ നേട്ടത്തിന്റെ മാറ്റു വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക്(Facebook) കുറിപ്പിലാണ് മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയില്‍ മുന്നേറുന്നു എന്ന ഉറപ്പു സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാഫലം. പങ്കെടുത്ത നാലുലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളില്‍ 99.26% പേരും വിജയം വരിച്ചു എന്നത് നാടിനാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ ഈ അധ്യയന വര്‍ഷവും നമുക്കുമുന്നിലുണ്ടായിരുന്നു എന്നത് ആ നേട്ടത്തിന്റെ മാറ്റു വര്‍ധിപ്പിക്കുന്നു.

എസ്എസ്എല്‍സി പരീക്ഷയിലെ മികച്ച വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. വിജയം വരിച്ച മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാന്‍ സാധിക്കാതെ പോയവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങള്‍ തുടരണം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel