Pinarayi Vijayan: തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തിയുടെ(R Karuna Moorthy) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) അനുശോചിച്ചു. രാജ്യാന്തര തലത്തില്‍ നിരവധി വേദികളില്‍ കലാപ്രകടനം നടത്തി ശ്രദ്ധേയനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

R Karuna Moorthy: തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി അന്തരിച്ചു

പ്രശ്‌സ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി(R Karuna Moorthy) (53) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കരുണാമൂര്‍ത്തി രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കലാപ്രകടനം നടത്തിയിട്ടുണ്ട്. വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. വൈക്കം ക്ഷേത്ര കലാപീഠം മുന്‍ അധ്യാപകനായിരുന്നു അദേഹം.

നാദസ്വരത്തിനൊപ്പമുള്ള തവില്‍ വാദ്യത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കലാകാരനാണ് കരുണാമൂര്‍ത്തി. കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാന്‍ പദവി അടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. കരുണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ സംസ്ഥാന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വൈക്കത്തെ വീട്ടുവളപ്പില്‍ നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News