കോട്ടയം(Kottayam) തലയാഴം മാരാംവീടിനു സമീപം സ്‌കൂള്‍ വാഹനം(School Van) തോട്ടിലേക്ക് ചരിഞ്ഞു. 17 കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവറിന്റെ ഡോര്‍ വഴി കുട്ടികളെ പുറത്തെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. താറാവ് കൂട്ടത്തെ കണ്ട് ഡ്രൈവര്‍ സ്‌കൂള്‍ വാന്‍ വെട്ടിച്ചതാണ് അപകടത്തിനിന് കാരണം.
അപകടത്തില്‍ നിസാര പരിക്കേറ്റ സ്‌കൂള്‍ വാനിലെ സഹായിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലാപ്പറമ്പിലെ സ്വകാര്യ സ്‌കൂള്‍ ബസാണ് അപകത്തില്‍ പ്പെട്ടത്. വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.
Wildboar; കാട്ടുപന്നിയെ പിടിക്കാൻ തോക്കു കെണി വെച്ചു, കെണിയിൽ നിന്ന് വെടിയുതിർന്ന് കർഷകന് ദാരുണാന്ത്യം
കാസർകോഡ് കരിച്ചേരിയിൽ കാട്ടുപന്നിക്ക് കെണിയൊരുക്കി വെച്ച തോക്കിൽ നിന്ന് വെടിയേറ്റ് കർഷകൻ മരിച്ചു. മാവില മാധവൻ നമ്പ്യാരാണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാവിലെയാണ് വെള്ളാക്കോട് കോളിക്കല്ലിലെ എം മാധവൻ നമ്പ്യാർക്ക് കൃഷി സ്ഥലത്ത് നിന്ന് വെടിയേറ്റത്. ചക്ക പറിക്കുന്നതിനിടെ കാട്ടുപന്നിക്കൊരുക്കിയ തോക്ക് കെണിയിൽ നിന്ന് വെടിയുതിരുകയായിരുന്നു. കാൽ മുട്ടിൽ ഗുരുതരമായി പരിക്കേറ്റു. വെടിയേറ്റതിന് പിന്നാലെ മാധവൻ നമ്പ്യാർ ഭാര്യയെ ഫോൺ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരെത്തി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തോക്കിന്റെ കാഞ്ചിയിൽ ബന്ധിപ്പിച്ച കയറിൽ തട്ടുമ്പോൾ വെടിയുതിരുന്ന രീതിയിലാണ് കെണിയൊരുക്കിയിരുന്നത്. ചക്ക പറിക്കുന്നതിനിടെ മാധവൻ നമ്പ്യാർ അബദ്ധത്തിൽ കെണിയിൽ ചവിട്ടിയപ്പോൾ വെടിയുതിരുകയായിരുന്നുവെന്നാണ് കരുതുന്നത്. കൃഷിയിടത്തിൽ ആരാണ് കെണി സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല. ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.