Muhammad Riyas: ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് പ്രവൃത്തി മേല്‍നോട്ടത്തിന് ഐഎഎസ് ഉദ്യോഗസ്ഥന് ചുമതല: മന്ത്രി മുഹമ്മദ് റിയാസ്

ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് പ്രവൃത്തി മേല്‍നോട്ടത്തിന് ഐഎഎസ് ഉദ്യോഗസ്ഥന് ചുമതല നല്‍കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). പ്രവൃത്തി കൃത്യമായി നടത്തിയില്ലെങ്കില്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം എംഎല്‍എയുടെയും ജനങ്ങളുടെയും ഭാഗത്ത് നിന്നും വലിയതോതില്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്റെ ശോചനീയാവസ്ഥയെന്നും അടിയന്തിര പ്രാധാന്യത്തോടെ 19.90 കോടി രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചതെന്നും മന്ത്രി ഫെയ്‌സ്ബുക്ക്(Facebook) കുറിപ്പില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് പ്രവൃത്തി മേല്‍നോട്ടത്തിന് ഐഎഎസ് ഉദ്യോഗസ്ഥന് ചുമതല: പ്രവൃത്തി കൃത്യമായി നടത്തിയില്ലെങ്കില്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യും.

പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം എംഎല്‍എയുടെയും ജനങ്ങളുടെയും ഭാഗത്ത് നിന്നും വലിയതോതില്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്റെ ശോചനീയാവസ്ഥ.

10 വര്‍ഷത്തിലധികമായി ഈ റോഡ് പ്രവൃത്തി ജനങ്ങളുടെ ആവശ്യമായിരുന്നു.

കോട്ടയം – ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതകൂടിയാണിത്.

അടിയന്തിര പ്രാധാന്യത്തോടെ 19.90 കോടി രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചു.

ദിവസേന നിരവധി വിനോദസഞ്ചാരികള്‍ ആശ്രയിക്കുന്ന ഈ റോഡ് ദീര്‍ഘകാലമായി പ്രവൃത്തി നടക്കാത്തതിനാല്‍ ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്നിരുന്നു. എന്നാല്‍ ഈ പ്രാധാന്യത്തോടെ റോഡ് പ്രവൃത്തി നടത്തുന്നതില്‍ കരാറുകാരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിക്കുന്നുണ്ട്.

2022 ഓഗസ്റ്റ് 24 വരെയാണ് പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി നിശ്ചയിച്ചത്. മെയ് 15 ആകുമ്പോഴേക്കും 10 കിലോ മീറ്റര്‍ വരെ പ്രവൃത്തി പൂര്‍ത്തീകരിക്കണം എന്ന തീരുമാനം നടപ്പിലാക്കിയില്ല. മാത്രമല്ല, പ്രവൃത്തിയുടെ നിലവാരം സംബന്ധിച്ച് നിരവധി പരാതികളും ജനങ്ങള്‍ ഉന്നയിച്ചു.

പ്രവൃത്തിയുടെ പുരോഗതി അനുദിനം വിലയിരുത്തുന്നതിനായി ഒരു ഐഎഎസ് ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. ചീഫ് എഞ്ചിനിയറും പ്രവൃത്തി ശ്രദ്ധിക്കും.

പ്രവൃത്തിയില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ലെങ്കില്‍,കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുവാനും കരാറുകാരന്റെ നഷ്ടോത്തരവാദത്തില്‍ തന്നെ പ്രവൃത്തി പുന:ക്രമീകരിക്കാനും കൂടാതെ പൊതുമരാമത്ത് ചട്ടപ്രകാരം കരാറുകാരനെതിരെ നടപടികള്‍ സ്വീകരിക്കാനും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News