K Rajan: വയനാട് ജില്ലയില്‍ 1739 പട്ടയങ്ങള്‍ വിതരണം ചെയ്തു: മന്ത്രി കെ രാജന്‍

വയനാട്(Wayanad) ജില്ലയിലെ പട്ടയ വിതരണത്തില്‍ പ്രതിഫലിക്കുന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമാണെന്ന് റവന്യൂ മന്ത്രി കെ.രാജന്‍(K Rajan) അഭിപ്രായപ്പെട്ടു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രം ഇന്ന് വിതരണം ചെയ്ത 802 പട്ടയങ്ങള്‍ ഉള്‍പ്പെടെ 1739പട്ടയങ്ങള്‍ വയനാട് ജില്ലയില്‍ വിതരണം ചെയ്യാനായത് ഒരു റെക്കോര്‍ഡാണ്. ഈ പട്ടയ ഫയലുകളെല്ലാം വര്‍ഷങ്ങളായി വിവിധ നിയമ കുരുക്കിലും മറ്റു പ്രശ്നങ്ങളിലുമായി തീര്‍പ്പാകാതെ കിടന്നവയാണ്. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പ് മന്ത്രിമാരുമായി റവന്യൂ മന്ത്രി എന്ന നിലയില്‍ നടത്തിയ ചര്‍ച്ചകളുടേയും ഇടപെടലുകളുടേയും അടിസ്ഥാനത്തിലാണ് ഈ മഹത്തായ നേട്ടം കൈവരിക്കാനായത്.

ഹാരിസണ്‍ എസ്റ്റേറ്റിന്റെ മിച്ചഭൂമി ഏറ്റെടുത്ത് പട്ടയം നല്‍കല്‍, തിരുനെല്ലി വില്ലേജിലെ നരിക്കല്‍ മിച്ചഭൂമി കൈവശക്കാര്‍ക്ക് പട്ടയം നല്‍കല്‍, സുല്‍ത്താന്‍ ബത്തേരി അമ്പലവയല്‍ വില്ലേജിലെ ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട കൈവശക്കാര്‍ക്ക് പട്ടയം നല്‍കല്‍ തുടങ്ങിയവയായിരുന്നു പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും പരിഹരിക്കപ്പെടേണ്ടതുമായിട്ടുള്ളതുമായ വിഷയങ്ങള്‍. ഇവ തീര്‍പ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് 1739 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളാകാന്‍ കാരണം. ഭൂമി സര്‍വ്വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സര്‍വ്വെയര്‍മാരുടെ കുറവായിരുന്നു തടസ്സങ്ങളില്‍ പ്രധാനം. ആയതിലേക്ക് ആവശ്യമായ സര്‍വ്വെയര്‍മാരേയും സര്‍വ്വെ ഉപകരണങ്ങളും അനുവദിക്കുന്നതിനും സമയബന്ധിതമായി സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും സര്‍വ്വെ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കോടതി വ്യവഹാരങ്ങളില്‍പെട്ട് കിടന്ന കേസുകള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം വഹിച്ച പങ്കും നിസ്ഥൂലമാണ്. ജില്ലാ കളക്ടറും വില്ലേജ് ഓഫീസര്‍മാര്‍ വരെയുള്ള റവന്യൂ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. ഇനിയും പരിഹരിക്കേണ്ടതായി കുറച്ച് ഭൂപ്രശ്നങ്ങള്‍ കൂടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 1976 മുതല്‍ നിലനില്‍ക്കുന്ന കല്‍പ്പറ്റയിലെ വുഡ്ലാന്റ് എസ്റ്റേറ്റ് എച്ചീറ്റ് ഭൂമി പ്രശ്നമാണ് അതിലൊന്ന്. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി വരുന്നു. ഇതിനു വേണ്ടി പ്രത്യേക സര്‍വ്വെ ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. അത്തരത്തില്‍ ഇനി പരിഹരിക്കാനുള്ള ഭൂ പ്രശ്നങ്ങളും പരിഹരിച്ച് മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന . വയനാട്ടിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജില്ലയിലെ എംഎല്‍എ മാര്‍ വഹിച്ച പങ്കും എടുത്ത് പറയേണ്ടതാണ്. അവരുടെ ക്രിയാത്കമായ ഇടപെടലുകളും വളരെ വേഗത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ പര്യാപ്തമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News