Rahul Gandhi: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; രാഹുല്‍ ഗാന്ധിയെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട് കേസില്‍ രാഹുല്‍ ഗാന്ധിയെ(Rahul Gandhi) വെള്ളിയാഴ്ച വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മൂന്നാം ദിവസം രാത്രി 9 മണിവരെയാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. അതെ സമയം ഇ.ഡി അന്വേഷണത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധവും ശക്തമാകുകയാണ്. ജെബി മേത്തര്‍ ഉള്‍പ്പടെയുള്ള വനിത പ്രവര്‍ത്തകരെ ഇന്നും റോഡിലൂടെ വലിച്ചിഴച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസിലേക്ക് എത്തിയ സച്ചിന്‍ പൈലറ്റിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Sharad Pawar: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം വീണ്ടും നിരസിച്ച് ശരദ് പവാര്‍

മമത ബാനര്‍ജി(Mamata Banerjee) വിളിച്ച യോഗത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം വീണ്ടും നിരസിച്ച് ശരദ് പവാര്‍(Sharad Pawar). പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ച യോഗം പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രമേയവും പാസാക്കി. യോഗത്തില്‍ ടിആര്‍എസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്താനും തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് അടുത്തയാഴ്ച വീണ്ടും യോഗം ചേരും. അതേ സമയം ബിഎസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല

സര്‍ക്കാരിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത സഹചര്യത്തിലാണ് ഐക്യതിലൂടെ മത്സരം കടുപ്പിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം..മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ കോണ്ഗ്രസ്, സിപിഐഎം, സിപിഐ, സിപിഐ എംഎല്‍, ഡിഎംകെ ആര്‍ജെഡി, ശിവസേന, ഉള്‍പ്പെടെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തപ്പോള്‍ ആംആദ്മി, ബിജെഡി, വൈഎസ്ആര്‍ സിപി, അഖാലിദള്‍, ടിആര്‍എസ് പാര്‍ട്ടികള്‍ വിട്ടുനിന്നു.. ശരത് പവാര്‍ തന്നെ സ്ഥാനാര്‍ത്ഥി ആകണമെന്ന് ആവശ്യമാണ് എല്ലാ പാര്‍ട്ടികളും ഒരുപോലെ മുന്നോട്ട് വെച്ചത്. പക്ഷെ മല്‍സരിക്കാനില്ലെന്ന നിലപാടില്‍ തന്നെയാണ് ശരത് പവാര്‍. ഇതോടെ ഗോപാല്‍കൃഷ്ണ ഗാന്ധി, ഫാറൂഖ് അബ്ദുള്ള എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നു. എന്നാല്‍ ഇന്ന് പെരുകളിലേക്ക് പോകേണ്ടെന്ന നിലപാടാണ് മിക്ക പാര്‍ട്ടികളും കൈക്കൊണ്ടത്. പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രമേയവും യോഗം പാസാക്കി.

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടുതല്‍ ചര്‍ച്ചകള്‍ തുടരുമെന്ന് ഇടത് നേതാക്കളും പ്രതികരിച്ചു. ബിജെപിയും ഇതുവരെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ബിജെഡി, വൈഎസ്ആര്‍ കോണ്ഗ്രസ് എന്നിവരുടെ വോട്ടുകള്‍ ഉറപ്പിച്ചു ജയിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News