അയര്‍ലന്‍ഡിനെതിരായ ട്വന്റി20(T-20) പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിതാരം സഞ്ജു സാംസണ്‍(Sanju Samson) ഇടംപിടിച്ചു. രാഹുല്‍ ത്രിപാഠിയും ടീമില്‍ ഇടം നേടി. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി എന്നീ മുതിര്‍ന്ന താരങ്ങള്‍ ടി-20 സ്‌ക്വാഡിലില്ല. ശ്രേയസ് അയ്യരും ഇടം പിടിച്ചില്ല. സഞ്ജു സാംസണൊപ്പം സൂര്യകുമാര്‍ യാദവും ഇത്തവണ ടീമില്‍ ഇടം നേടി.
ടീം അംഗങ്ങള്‍ :
ഹാര്‍ദിക് പാണ്ഡ്യ ( ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗൈക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ തൃപാഠി, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉംറാന്‍ മാലിക്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here