Shaj Kiran: സ്വപ്ന പുറത്തുവിട്ട ഓഡിയോയില്‍ കൃത്രിമം നടന്നതായി ഷാജ് കിരണ്‍

സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ(Swapna Suresh) സുഹൃത്തും ജയ്ഹിന്ദ് ചാനല്‍ മുന്‍ റിപ്പോര്‍ട്ടറുമായ ഷാജ് കിരണ്‍(Shaj Kiran) എറണാകുളം പൊലീസ് ക്ലബ്ബിലെത്തി മൊഴി നല്‍കി. ഗൂഢാലോചന കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു മുന്നിലാണ് മൊഴി നല്‍കിയത്. സ്വപ്ന പുറത്തുവിട്ട ഓഡിയോയില്‍ കൃത്രിമം നടന്നതായി ഷാജ് കിരണ്‍ പറഞ്ഞു.

എറണാകുളം പൊലീസ് ക്ലബില്‍ ആറ് മണിക്കൂറിലധികമാണ് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിയും അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ വിശദമായി അന്വേഷണ സംഘത്തെ അറിയിച്ചെന്ന് ഷാജ് കിരണ്‍ മാധ്യമങ്ങളോടു പറഞ്ഞു. തെളിവുകളൊന്നും കൈമാറിയിട്ടില്ല. സ്വപ്ന പുറത്തുവിട്ട ഓഡിയോയില്‍ കൃത്രിമം നടന്നതായി ഷാജ് കിരണ്‍ പറഞ്ഞു.

ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും അഭിഭാഷകനൊപ്പമാണ് പോലീസ് ക്ലബ്ബില്‍ എത്തിയത്. ഇരുവരും പ്രതികളല്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News