ദില്ലിയിലെ(Delhi) പ്രതിദിന കൊവിഡ്(Covid) കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,375 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.01 ശതമാനമായി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,643 ആയി. മെയ് പത്തിന് ശേഷമുള്ള തലസ്ഥാന നഗരിയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. എന്നാല്‍ പരിശോധനകളുടെ എണ്ണം കൂട്ടിയതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് ദില്ലി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Rahul Gandhi: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; രാഹുല്‍ ഗാന്ധിയെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും
നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട് കേസില്‍ രാഹുല്‍ ഗാന്ധിയെ(Rahul Gandhi) വെള്ളിയാഴ്ച വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മൂന്നാം ദിവസം രാത്രി 9 മണിവരെയാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. അതെ സമയം ഇ.ഡി അന്വേഷണത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധവും ശക്തമാകുകയാണ്. ജെബി മേത്തര്‍ ഉള്‍പ്പടെയുള്ള വനിത പ്രവര്‍ത്തകരെ ഇന്നും റോഡിലൂടെ വലിച്ചിഴച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസിലേക്ക് എത്തിയ സച്ചിന്‍ പൈലറ്റിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.