Kashmir: കശ്മീരില്‍ മുന്നൂറ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

കശ്മീരില്‍(Kashmir) ജമാഅത്തെ ഇസ്‌ളാമി(jamaat e islami) നടത്തുന്ന മുന്നൂറ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. ഭീകരവാദത്തിനും വിഘടനവാദത്തിനും സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റെ നടപടി. നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ അനുബന്ധ സംഘടനയായ ഫലാഹി ആം ട്രസ്റ്റ് നടത്തുന്ന 300 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതിയാണ് റദ്ദാക്കിയത്.

അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാനും 15 ദിവസത്തിനുള്ളില്‍ അടച്ചുപൂട്ടാനുമാണ് ഉത്തരവ്. ഈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. കശ്മീരില്‍ തുടരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജമാ അത്തെ ഇസ്‌ളാമി സ്‌കൂളുകള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. 1972ലാണ് ഇസ്ലാമിയുടെ അനുബന്ധ സംഘടനയായ ഫലാഹി ആം ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 2019 ഫെബ്രുവരിയില്‍ ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ച ശേഷവും എഫ് എ ടി പ്രവര്‍ത്തിക്കുകയായിരുന്നു.

സംഘടനയുമായി ബന്ധപ്പെട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വിഘടനവാദങ്ങള്‍ക്കും നേതൃത്വം കൊടുത്തിരുന്ന നൂറുകണക്കിന് പ്രവര്‍ത്തകരേയും അനുഭാവികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം. ജമ്മുകശ്മീര്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ താഴ്വരയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News