Jo Joseph: മുമ്പന്മാര്‍ പലരും പിമ്പന്മാരായി, പിമ്പന്മാര്‍ പലരും മുമ്പന്മാരായി; 28 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബുക്കുമായി ഡോ: ജോ ജോസഫ്

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ എസ്.എസ്.എല്‍.സി യുടെ ഫലം(SSLC Result) പുറത്തുവന്നപ്പോള്‍ 28 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബുക്കുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ: ജോ ജോസഫ്(Jo Joseph). കോവിഡ് കാലഘട്ടമായിരുന്നിട്ടും പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയുമെല്ലാം തരണം ചെയ്തു ഉന്നതവിദ്യാഭ്യാസം നേടിയ കുട്ടികള്‍ക്ക് അഭിനന്ദനമറിയിച്ചു കൊണ്ടാണ് ജോ ജോസഫ് ഈ രസകരമായ സംഭവം പങ്കുവെച്ചത്. 210 മാര്‍ക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നെന്നും 28 വര്‍ഷത്തിനുശേഷം വിലയിരുത്തുമ്പോള്‍ മുമ്പന്മാര്‍ പലരും പിമ്പന്മാരായെന്നും പിമ്പന്മാര്‍ പലരും മുമ്പന്മാരായെന്നും ജോ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ എസ്.എസ്.എല്‍.സി യുടെ ഫലം പുറത്തുവന്നപ്പോള്‍ 99.26% കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കോവിഡ് കാലഘട്ടമായിരുന്നിട്ടും പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയുമെല്ലാം തരണം ചെയ്തു ഉന്നതവിദ്യാഭ്യാസം നേടിയ കുട്ടികള്‍ക്കും അവരെ സഹായിച്ച അധ്യാപക-അനധ്യാപക സുഹൃത്തുക്കള്‍ക്കും പിന്തുണയുമായി കൂടെനിന്ന മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം എന്നുമൊരു നൊസ്റ്റാള്‍ജിയയാണ്.
210 മാര്‍ക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്.

അന്നൊക്കെ മെയ്മാസം അവസാനത്തെ ആഴ്ചയിലെ ആ ഫലപ്രഖ്യാപനത്തിന്റെ അലയൊലികള്‍ പത്രത്താളുകളില്‍ ഏതാനും ദിവസത്തേക്ക് ഉണ്ടാകും. ആ നൊസ്റ്റാള്‍ജിയ മൂലം ഞാനും എന്റെ എസ്.എസ്.എല്‍.സി ബുക്ക് ഒന്ന് പരതി നോക്കി. എന്റെ എസ്.എസ്.എല്‍.സി ഫലം വന്നു 28 വര്‍ഷത്തിനുശേഷം വിലയിരുത്തല്‍ ഇങ്ങനെ – പിന്നീടങ്ങോട്ട് മുമ്പന്മാര്‍ പലരും പിമ്പന്മാരായി, പിമ്പന്മാര്‍ പലരും മുമ്പന്മാരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News