Neeraj; വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ കൂർട്ടേൻ ഗെയിംസിൽ തിളങ്ങാൻ നീരജ് ചോപ്ര

ഇന്ത്യയുടെ ജാവലിൻത്രോ താരം നീരജ് ചോപ്രയുടെ അടുത്ത അന്താരാഷ്ട്ര മത്സരം കുർട്ടേൻ ഗെയിംസാണ്. പാവോ നൂർമി ഗെയിംസിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെയാണ് നീരജ് കുർട്ടേൻ ഗെയിംസിന് ഇറങ്ങുന്നത്.

പറക്കും ഫിൻ എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഓട്ട മത്സരങ്ങളുടെ തമ്പുരാൻ പാവോ നൂർമിയുടെ പേരിലുള്ള ഗെയിംസിലെ ജാവലിൻ ത്രോയിൽ സ്വന്തം റെക്കോർഡ് പഴങ്കഥയാക്കിയാണ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കിയത്. 89.30 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ഈ ഹരിയാനക്കാരന്റെ നേട്ടം. 9 ലോകോത്തര താരങ്ങൾ പങ്കെടുത്ത മത്സരത്തിലായിരുന്നു രാജ്യത്തിന്റെ അഭിമാനമുയർത്തി നീരജിന്റെ അത്യുജ്ജ്വല പ്രകടനം. ഇനി നീരജിന്റെ അടുത്ത അന്താരാഷ്ട്ര മത്സരം ശനിയാഴ്ച നടക്കുന്ന കൂർട്ടേൻ ഗെയിംസാണ് .

ജോഹന്നസ് വെറ്റർ, ജൂലിയൻ വെബ്ബർ, ആൻഡേഴ്സൺ പീറ്റേഴ്സ്, ആൻഡ്രിയാസ് ഹോഫ്മാൻ, പാവോനൂർമി ഗെയിംസിലെ സ്വർണ മെഡൽ ജേതാവ് ഫിൻലണ്ടിന്റെ ഒലിവർ ഹെലാണ്ടർ ഉൾപ്പെടെയുള്ള ലോകോത്തര താരങ്ങൾ കൂർട്ടേൻ ഗെയിംസിലും മാറ്റുരക്കാനെത്തും. കഴിഞ്ഞ കൂർട്ടേൻ ഗെയിംസിൽ നീരജ് വെങ്കലം നേടിയിരുന്നു.ഈ വർഷം 90 മീറ്റർ മറികടക്കുകയാണ് ഇന്ത്യയുടെ ഈ അഭിമാനജാവലിൻ ത്രോ താരത്തിന്റെ ലക്ഷ്യം. സ്റ്റോക്ക്ഹോമിലെ ടോപ്പ് ഫ്ലൈറ്റ് ഡയമണ്ട് ലീഗ്, യൂജിനിലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് എന്നീ ഇൻറർനാഷണൽ വേദികളിലും കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി നീരജ് മത്സരിക്കും. രാജ്യത്തെ കായികപ്രേമികൾ ഇപ്പോൾ ആവേശത്തോടെ ഉറ്റുനോക്കുന്നത് ഫിൻലണ്ട് ആതിഥ്യമരുളുന്ന കൂർട്ടേൻ ഗെയിംസാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News