EP; 27 വർഷം പിന്നിട്ടിട്ടും നീതി കിട്ടാതെ ഇ പി ജയരാജൻ; നിയമപോരാട്ടം തുടരുന്നു

27 വര്‍ഷം പിന്നിട്ടിട്ടും നീതി കിട്ടാത്ത ഇപി ജയരാജന്‍, 27 വര്‍ഷം പിന്നിട്ടിട്ടും വെടിവെയ്പ്പ് കേസിലെ ഗൂഢാലോചന അന്വേഷിക്കാനുളള ഇപി ജയരാജന്‍റെ അപേക്ഷയില്‍ വാദം പൂര്‍ത്തിയാട്ടില്ല. നിലവില്‍ ഹൈക്കോടതിയുടെ പരിഗണയിലുളള കേസ് എന്ന് അവസാനിക്കും എന്ന് പറയാനും ക‍ഴിയുന്നില്ല. അന്തിമ വിജയം തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിയമപോരാട്ടം നടത്തി കേസുമായി ഇപ്പോ‍ഴും മുന്നോട്ട് പോകുകയാണ് അദ്ദേഹം.

മൂന്ന് തവണ എംഎല്‍എ ഒരു തവണ മന്ത്രി സിപിഐഎംന്‍റെ കേന്ദ്ര കമ്മറ്റി അംഗം നിലവില്‍ ഇടത് മുന്നണിയുടെ കണ്‍വീനര്‍ പദവികള്‍ പലത് ഉണ്ടായിട്ടും കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവ് വാദിയായ ഒരു കേസിന്‍റെ നാള്‍വ‍ഴികേട്ടാല്‍ ആരും ഒന്നും ഞെട്ടും. 27 വര്‍ഷമായി ഒരു കേസിന്‍റെ പിന്നാലെ ഇപി ജയരാജന്‍ നടപ്പ് തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ 1995 ഏപ്രില്‍ 12 ന് . രാജധാനി എക്പ്രസില്‍ വെച്ച് ഇപി ജയരാജനെ ക്രോസ് റേഞ്ചില്‍ വെടിവെച്ചിട്ട് ആദ്യം ട്രെയിനിന് പുറത്തേക്ക് ചാടിയത് വാടകകൊലയാളി പേട്ട ദിനേശന്‍.ട്രെയിനില്‍ നിന്നുളള ചാട്ടത്തില്‍ പരിക്കേറ്റ ദിനേശനെ പരിശോധിച്ച ഡോക്ടറാണ് അബോധാവസ്ഥയിലുളള ദിനേശന്‍റെ പോക്കറ്റില്‍ റിവോള്‍വര്‍ കണ്ടെത്തിയത്.

കേസന്വേഷണം ഏറ്റെടുത്ത തിരുപതി റെയില്‍വേ ഇന്‍സ്പെര്‍ ഭാസ്ക്കര നായിഡു രക്ഷപ്പെട്ട രണ്ടാമനായ വിക്രം ചാലില്‍ ശശിയെ പറ്റി ചെന്നൈ റെയില്‍വേ പോലീസിന് വിവരം നല്‍കി. നവജീവന്‍ എക്പ്രസ് നിന്ന് പിടികൂടിയ ശശിയെ ആദ്യം ചോദ്യം ചെയ്തത് ഡിവൈഎസ്പി ജോണ്‍ കുര്യന്‍. ജോണ്‍ കുര്യന് നല്‍കിയ മൊ‍ഴിയിലാണ് തന്നെ തോക്ക് തന്നയച്ചത് കെ സുധാകരനാണെന്നും അതിന് പതിനായിരം രൂപ പ്രതിഫലം നല്‍കി എന്നും വാടകകൊലയാളി വിക്രം ചാലില്‍ ശശി വെളിപ്പെടുത്തുന്നത്.പ്രതിയുടെ കുറ്റസമ്മത മൊ‍ഴി ക്രൈംനമ്പര്‍ 246 /1995 മദ്രാസ് സെന്‍ട്രല്‍ റെയില്‍വേ പോലീസ് രജിസ്ടർ ചെയ്തിട്ടുണ്ട്.

ആന്ദ്ര പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന നടന്നത് തൈക്കാട് ഗസ്റ്റ് ഹൗസിലെ കെ സുധാകരന്‍ താമസിച്ചിരുന്ന 103 നമ്പര്‍ മുറിയിലായിരുന്നു എന്നും ഇം എം അഗസ്റ്റി എംഎല്‍എയുടെ പേരില്‍ 107 നമ്പരില്‍ മറ്റൊരു മുറിയിലും പ്രതികള്‍ താമസിച്ചിരിന്നതായും ബോധ്യപ്പെട്ടു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ഒന്ന് വരെ പ്രതികള്‍ പരസ്പരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നും പ്രതികളെ തലസ്ഥാനത്തെ ശ്രീദേവി എന്ന ലോഡ്ജില്‍ താമസിപ്പിച്ചിരുന്നതായും ബോധ്യപ്പെട്ടു. ആന്ദ്ര പൊലീസിന്‍റെ അന്വേഷണം സുധാകരനിലേക്ക് എത്തുമെന്ന ഘട്ടം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്‍റെ ഓഫീസ് ഇടപെടലുണ്ടായി. അതോടെ കേസ് അന്വേഷണം ആവിയായി. ഗൂഢാലോചനയിലേക്ക് അന്വേഷണം പോകാതെ പൊലീസ് ഓങ്കോള്‍ സെക്ഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കി. എന്നാല്‍ 1997 ല്‍ ഇപി ജയരാജന്‍ തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ച് സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. കേസിന്‍റെ ഗൂഢാലോചന നടന്ന് അത്രയും തലസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലായതിനാല്‍ കേസ് കേരളാ പൊലീസ് അന്വേഷിക്കണമെന്നായിരുന്നു ഇപി ജയരാജന്‍റെ ആവശ്യം . അന്നത്തെ നായനാര്‍ സര്‍ക്കാര്‍ ഇതിനോട് അനുഭാവം പ്രകടിപ്പിച്ച് ശഖുംമുഖം അസിസ്റ്റന്‍റ് കമ്മീഷണല്‍ എം സുഗതനെ അന്വേഷണം ഏല്‍പ്പിച്ചു. ടെലിഫോണ്‍ രേഖകള്‍, സാക്ഷിമൊ‍ഴികള്‍ എന്നീവ പരിശോധിച്ചപ്പോള്‍ പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റം തെളിയുമെന്ന് ഉറപ്പായതോടെ കെ സുധാകരനെ 1997 ഒക്ടോബര്‍ 22 ന് രാത്രി 2.30 ന് തലശേരിയില്‍ നിന്ന് കെ സുധാകരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

ഒരേ കേസില്‍ രണ്ട് സംസ്ഥാനങ്ങളില്‍ രണ്ട് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തു അഥവാ ഡബില്‍ ജിയോപാര്‍ഡി എന്ന സാങ്കേതികത്വം ചൂണ്ടി കാട്ടി കെ സുധാകരന്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാല്‍ ഇപി ജയരാജന്‍റെ അപേക്ഷ കോടതി തളളിയിട്ടും ഇല്ല. എഫ്ഐആര്‍ റദ്ദാക്കിയിട്ടും ഇല്ല, ചുരുക്കത്തില്‍ 27 വര്‍ഷം മുന്‍പ് നടന്ന ഈ കേസ് വിചാരണ നടക്കണമെങ്കില്‍ ഇനി ഹൈക്കോടതി കനയണം. ഓങ്കോള്‍ സെക്ഷന്‍സ് കോടതി കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പേട്ട ദിനേശന് 19 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. വിക്രം ചാലില്‍ ശശി വിചാരണക്കിടെ കൊല്ലപ്പെട്ടു. ഗൂഢാലോചനയില്‍ പങ്കാളിയായ സുധാകരനെ ശിക്ഷിക്കണമെന്നതാണ് ക‍ഴിഞ്ഞ 27 വര്‍ഷമായി ഇപി ജയരാജന്‍ ഉന്നയിക്കുന്ന ആവശ്യം.

ക്ലോസ് റേഞ്ചിലുളള വെടിവെയ്പ്പില്‍ തലക്ക് പിന്നില്‍ ഗുരുതരമായി പരിക്കേറ്റ ഇപി ജയരാജന് ഉറങ്ങണമെങ്കില്‍ ഓക്സിജന്‍ മാസ്ക് വേണം. കൊലപാതകശ്രമത്തെ അല്‍ഭുതകരമായി അതിജീവിച്ച ഇപി ജയരാജന് ഇന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ പലതുണ്ട്. 27 വര്‍ഷമായി നീതിപീഠങ്ങള്‍ക്ക് പിന്നാലെ ഈ കേസുമായി അലയുകയാണ് അദ്ദേഹം തന്നെ കൊല്ലാന്‍ വാടകകൊലയാളി സംഘത്തെ അയച്ച കെ സുധാകരന്‍ എന്നെങ്കിലും ശിക്ഷിക്കപ്പെടുമെന്നാണ് ഇപി ജയരാജന്‍റെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News