പേരാമ്പ്ര വാല്യക്കോട് സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിനാണ് തിയിട്ടത്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സിപിഐ എം വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു. ഓഫീസിലെ ഫർണ്ണിച്ചറുകളും ഫയലുകളും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.
സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് കരിദിനാചരണത്തിന് പിന്നാലെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വലിയതോതിലുള്ള അക്രമമാണ് അരങ്ങേറുന്നത്.
Farzeen Majeed; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അക്രമശ്രമം; ഫർസീൻ മജീദിന് അധ്യാപന യോഗ്യതയില്ലെന്ന് കണ്ടെത്തൽ
വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഫർസീൻ മജീദിന് അധ്യാപക ജോലി ചെയ്യാനുള്ള യോഗ്യതയില്ലെന്ന് ഡിഡിഇ യുടെ അന്വേഷണ റിപ്പോർട്ട്. ഫർസീൻ അധ്യാപക യോഗ്യതയായ കെ ടെറ്റ് പാസ്സായിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.ഫര്‍സിന്‍ മജീദിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണിത്.
കെ സുധാകരന്റെ അടുത്ത അനുയായികളാണ് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍. എടയന്നൂരില്‍ സി പി ഐ എം പ്രവര്‍ത്തകരെ ആക്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഫര്‍സിന്‍ മജീദ്.
കണ്ണൂർ – തിരുവനന്തപുരം ഇൻഡിഗോവിമാനത്തിൽ തിങ്കൾ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനായി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാള്‍ക്ക് 12000 രൂപ നിരക്കിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ ടിക്കറ്റ് എടുത്തത്. മൂന്ന് പേര് യാത്ര ചെയ്തപ്പോള്‍ ആകെ ടിക്കറ്റിന് ചിലവായത് 36000 രൂപയാണ്.
അതേസമയം, അക്രമശ്രമത്തിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉൾപെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.