Indigo; വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അക്രമണശ്രമം; ലക്ഷ്യം മുഖ്യമന്ത്രി തന്നെ, ഇൻഡിഗോ എയർലൈൻസിന്റെ കത്ത്

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ അക്രമശ്രമം നടത്തിയത് മുഖ്യമന്ത്രിക്ക് നേരെ തന്നെയെന്ന് സ്ഥിരീകരണം. അക്രമശ്രമം നടന്നത് മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്തിൽ ഉള്ളപ്പോഴെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. വിമാനക്കമ്പനി പൊലീസിന് ഇതുസംബന്ധിച്ച കത്ത് കൈരളിന്യൂസിന് ലഭിച്ചു.

മുഖ്യമന്ത്രിക്ക് നേരെ പ്രവർത്തകർ മുദ്രാവാക്യങ്ങളും മോശം ഭാഷയും ഉപയോഗിച്ച് പാഞ്ഞടുത്തുവെന്ന് കത്തിൽ വിശദീകരിക്കുന്നു.

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും അടക്കമുളളവരുടെ വാദങ്ങളെ നിരാകരിക്കുന്നതാണ് ഇന്‍ഡിഗോ കമ്പനിക്ക് വേണ്ടി എയര്‍പോര്‍ട്ട് മാനേജര്‍ വിജിത്ത് വലിയതുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രി വിമാനത്തിനുളളില്‍ ഉളളപ്പോള്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസുകാരായ പ്രതികള്‍ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി പാഞ്ഞടുത്തത്. വിമാനത്തിലെ 20 എ , 20 ബി , 20 സി എന്നീ സീറ്റുകളിലാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പേ‍ഴ്സണല്‍ സ്റ്റാഫും ഇരുന്നത്.ആ സീറ്റുകള്‍ വിമാനത്തിന്‍റെ വാതിലിന് അടുത്തായിരുന്നു.

വിമാനത്തിന്‍റെ 8 എ, 8 സി , 7 ഡി എന്നീ സീറ്റുകളിലാണ് പ്രതികള്‍ ആയ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇരുന്നിരുന്നത്. വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെ പ്രതികള്‍ സീറ്റ് ബൈല്‍റ്റ് ഊരി കളഞ്ഞ ശേഷം പ്രതിഷേധ മുദ്രവാക്യങ്ങള്‍ മു‍ഴക്കി മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ എവിടെയും ഇപി ജയരാജന്‍ എന്ന വാക്ക് പോലും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ് . മുഖ്യമന്ത്രിക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്നവര്‍ പ്രതിഷേധക്കാരെ തടഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു.

അതേസമയം, വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അക്രമശ്രമത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉൾപെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News