കണ്ണൂരില്‍(Kannur) സി പി ഐ എം(CPIM) ഓഫീസിന് നേരെ ആക്രമണം.കക്കാട് ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്നും(Congress) ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍(M V Jayarajan) പ്രതികരിച്ചു.
കക്കാട് സ്പിന്നിങ്ങ് മില്‍ റോഡിലുള്ള ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം.സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെയുളള സി പി ഐ എം നേതാക്കള്‍ ഓഫീസ് സന്ദര്‍ശിച്ചു.കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ അറിവോടെയാണ് സി പി ഐ എം ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണമെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം.
Perambra; പേരാമ്പ്ര വാല്യക്കോട് സിപിഐ എം പാർട്ടി ഓഫീസിന് തീയിട്ടു
പേരാമ്പ്ര വാല്യക്കോട് സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിനാണ് തിയിട്ടത്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സിപിഐ എം വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു. ഓഫീസിലെ ഫർണ്ണിച്ചറുകളും ഫയലുകളും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.
സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് കരിദിനാചരണത്തിന് പിന്നാലെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വലിയതോതിലുള്ള അക്രമമാണ് അരങ്ങേറുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.