Ogbeche: ഓഗ്ബച്ചെ ഹൈദരാബാദില്‍ തുടരും; കരാര്‍ നീട്ടുന്നത് ഇതാദ്യം

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബാര്‍തലോമ്യു ഓഗ്ബച്ചെ(Ogbeche) ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ്‌സിയില്‍(Hyderabad FC) തുടരും. താരം ക്ലബുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത് ഒരു വര്‍ഷത്തേക്കാണ്. നോര്‍ത്തീസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകളില്‍ കളിച്ചിട്ടുള്ള താരം ഒരു സീസണു ശേഷം ക്ലബ് മാറിയിരുന്നു. ഇതാദ്യമായാണ് ഓഗ്ബച്ചെ ഒരു ഐഎസ്എല്‍ ക്ലബില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ തുടരുന്നത്.

കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി 18 ഗോളുകള്‍ നേടിയ താരത്തെ സ്വന്തമാക്കാന്‍ പല ക്ലബുകളും ശ്രമിച്ചിരുന്നു. എന്നാല്‍, താരത്തെ നിലനിര്‍ത്താന്‍ ഹൈദരാബാദിന് സാധിച്ചു. ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് ഓഗ്ബച്ചെ. ആകെ 53 ഗോളുകളാണ് ഓഗ്ബച്ചെ ഐഎസ്എല്ലില്‍ നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News