Thiruvananthapuram: തിരുവനന്തപുരത്ത് നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം

തിരുവനന്തപുരത്ത്(Thiruvananthapuram) നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. പട്ടം സെന്റ് മേരീസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയേലിനാണ് മര്‍ദമനേറ്റത്. ഉള്ളൂര്‍ സ്വദേശിയായ ഡാനിയേല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ബസില്‍ നിന്നിറങ്ങിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഡാനിയേലിനെ മര്‍ദിക്കുകയായിരുന്നു.

Perambra; പേരാമ്പ്ര വാല്യക്കോട് സിപിഐ എം പാർട്ടി ഓഫീസിന് തീയിട്ടു

പേരാമ്പ്ര വാല്യക്കോട് സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിനാണ് തിയിട്ടത്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സിപിഐ എം വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു. ഓഫീസിലെ ഫർണ്ണിച്ചറുകളും ഫയലുകളും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.

സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് കരിദിനാചരണത്തിന് പിന്നാലെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വലിയതോതിലുള്ള അക്രമമാണ് അരങ്ങേറുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News