Agnipath; കേന്ദ്രത്തിന്റെ ‘അഗ്നിപഥ്’ യുവാക്കളെ വഞ്ചിക്കാൻ; ബീഹാറിലും യുപിയിലും ട്രെയിൻ തടഞ്ഞ് പ്രതിഷേധം

അഗ്നിപഥ് നിയമനത്തിനെതിരെ ബീഹാറിലും യുപിയിലും ട്രെയിൻ തടഞ്ഞ് പ്രതിഷേധം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് യുവാക്കളെ വഞ്ചിക്കാനെന്ന് ആരോപണം. പട്നയിൽ സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇന്നലെ അഗ്നിപഥ് പദ്ധതിക്കെതിരെ സിപിഐഎം രംഗത്തുവന്നിരുന്നു. സൈന്യത്തിലെ സേവനം കരാറടിസ്ഥാനത്തിലാക്കാനാണ് നീക്കമെന്നും പെൻഷൻ ബാധ്യത ഒഴിവാക്കാനാണ് പദ്ധതിയെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ യുവാക്കൾക്ക് സായുധ സേനയിൽ 4 വർഷം സേവനം ചെയ്യാൻ സാധിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഉത്തർപ്രദേശ്, ബീഹാറിലെ മുസ്സഫർ നഗർ, ബക്സർ,പാട്ന എന്നിവിടങ്ങളിൽ യുവാക്കളുടെ പ്രതിഷേധം ശക്തമായി. പാട്നയിൽ പ്രതിഷേധക്കാർ ട്രെയിൻ കത്തിച്ചു.പലയിടങ്ങളിലും റോഡുകൾ ഉപരോധിച്ചു. കായിക അഭ്യാസപ്രകടനങ്ങൾ നടത്തികൊണ്ടും പ്രതിഷേധം തുടരുകയാണ്.

4 വർഷത്തെക്ക് മാത്രമായി സായുധ സേനയിലേക്ക് റിക്രൂട്മെന്റ് നടത്തിയാൽ, 4 വർഷത്തിന് ശേഷം മറ്റൊരു തൊഴിൽ തേടേണ്ടി വരുമെന്നും, യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്നും പ്രതിഷേധ പ്രവർത്തകർ വ്യക്തമാക്കി.

17 വയസുമുതൽ 21 വയസുള്ള യുവാക്കൾക്ക് 4 വർഷം സേനയിൽ പ്രവർത്തിക്കാൻ സാധിക്കുന്ന അഗ്നിപഥ് പദ്ധതി പ്രകാരം ഈ വർഷത്തിനുള്ളിൽ 45000 യുവാക്കളെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ഇതോടെ കേന്ദ്ര സേനയിൽ സ്ഥിരം ജോലി ലഭിക്കാനായി പരിശ്രമിക്കുന്നവർക്ക് തിരിച്ചടിയായി മാറുകയാണ് അഗ്നിപഥ് പദ്ധതി. അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യച്ചുരി രംഗത്തെത്തി.

കരാർ അടിസ്ഥാനത്തിൽ സൈനികരെ നിയമിച്ചു കൊണ്ട് പെൻഷൻ തുക ലഭിക്കാനാണ് മോദി സർക്കാർ അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതെന്ന് യച്ചുരി വിമർശിച്ചു. സായുധ സേനയിൽ അംഗമാകുവാനായി വർഷങ്ങളായി പരിശീലനം നടത്തുന്ന യുവാക്കളുടെ പ്രതീക്ഷകൾ കാറ്റിൽ പറത്തിയാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

അതേസമയം, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മൂന്ന് സൈനിക മേധാവികളും ചേർന്നാണ് കഴിഞ്ഞ ദിവസം ‘അഗ്നിപഥ്’ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം 17.5 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അവരുടെ ഇഷ്ടാനുസരണം സൈന്യം, വ്യോമസേന, നാവികസേന എന്നിവയില്‍ നാല് വർഷത്തേക്ക് സേവനം ചെയ്യാം. ഇതിനുശേഷം, റിക്രൂട്ട് ചെയ്യുന്നവരില്‍ 25 ശതമാനത്തെ നിലനിർത്തും, ബാക്കിയുള്ള 75 ശതമാനം പേര്‍ക്കും തുടര്‍ന്ന് സിവിലയന്‍ ജീവിതത്തിലേക്ക് മടങ്ങാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here