ഗര്‍ഭിണിയായ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കേണ്ടെന്ന വിവാദ ഉത്തരവുമായി ഇന്ത്യന്‍ ബാങ്ക്(Indian Bank). പരിശോധനയില്‍ ഉദ്യോഗാര്‍ഥി 12 ആഴ്ച ഗര്‍ഭിണിയാണെങ്കില്‍ ‘അയോഗ്യ’ ആണെന്നാണ് ശാരീരിക ക്ഷമത സംബന്ധിച്ച മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥ. പ്രസവശേഷം ആറാഴ്ചയ്ക്കകം സര്‍ക്കാര്‍ സ്ഥാപനത്തില്‍ പരിശോധിച്ച് ക്ഷമത തെളിയിക്കണമെന്നും ഉത്തരവിലുണ്ട്.
ഇന്ത്യന്‍ ബാങ്കില്‍ ലയിച്ച തമിഴ്നാട് ഗ്രാമ ബാങ്കും ഗര്‍ഭിണിയാണെങ്കില്‍, പ്രസവാനന്തരം മൂന്നുമാസത്തിനുശേഷം നിയമനം നല്‍കിയാല്‍ മതിയെന്ന് ഉത്തരവിറക്കിയിരുന്നു. എസ്ബിഐ(SBI) മുന്‍പ് സമാന തീരുമാനമെടുത്തെങ്കിലും കടുത്ത പ്രതിഷേധത്തിനൊടുവില്‍ പിന്‍വലിച്ചു.
ഉത്തരവ് അപലപനീയമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതികരിച്ചു. ഉത്തരവിറക്കിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രസിഡന്റ് മാലിനി ഭട്ടാചാര്യയും ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെയും ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.