P Sreeramakrishnan; ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നില്ല; സ്വപ്നയുടെ ആരോപണം അടിസ്ഥാനരഹിതം, പി ശ്രീരാമകൃഷ്ണൻ

തനിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴി തള്ളി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണൻ. സ്വപ്‍ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും അസംബദ്ധവുമാണെന്ന് പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു .

അന്വേഷണ ഏജൻസികൾ അന്വേഷിച്ച് കുറ്റപത്രം നൽകിയിട്ടുണ്ട് അതിലൊന്നും ഇതില്ല. ഷാർജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാൻ മാത്രം താൻ വളർന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്‌ണൻ ആക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും വ്യക്തമാക്കി.

സ്വപ്ന പറയും പോലൊരു കോളേജ് ഷാർജയിൽ ഇല്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. സ്വപ്ന ഇപ്പോൾ പറയുന്നതൊന്നും പുതിയ കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ ഷെയ്ക്കുമായോ കോണ്സുലേറ്റ് ജനറലുമായയോ തനിക്ക് ഒരു വ്യക്തിപരമായ ബന്ധവുമില്ല കേരളത്തേക്കാൾ മൂന്നിരിട്ടി വരുമാനമുള്ള ഷാർജയുടെ ഷെയ്ഖിന് എന്തിനാണ് തൻ്റെ കൈക്കൂലിയെന്നും ശ്രീരാമകൃഷ്ണൻ ചോദിക്കുന്നു. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News