Vaashi Movie:’വാശി’യുമായി ടോവിനോയും കീര്‍ത്തിയും; ചിത്രം ജൂണ്‍ 17 ന് തിയേറ്ററുകളില്‍

ടോവിനോ തോമസ് (Tovino Thomas), കീര്‍ത്തി സുരേഷ് (Keerthy Suresh) എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘വാശി’ (Vaashi Movie) ജൂണ്‍ 17ന് തിയേറ്ററുകളിലെത്തും. സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ വിഷ്ണു ജി രാഘവ് ആണ്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് നിര്‍മ്മാണം. ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണ്‍ന്റേതാണ്. ഒരേ കേസില്‍ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടിവരുന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും എത്തുന്നത്. അച്ഛന്‍ സുരേഷ് കുമാറിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – നിതിന്‍ മോഹന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – കെ രാധാകൃഷ്ണന്‍. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. വിതരണം – ഉര്‍വ്വശി തിയറ്റര്‍, ഛായാഗ്രാഹകന്‍- നീല്‍ ഡി കുഞ്ഞ, സംഗീതം – കൈലാസ് മേനോന്‍, ഗാന രചന – വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം – യാക്‌സന്‍ & നേഹ, എഡിറ്റര്‍ – അര്‍ജുന്‍ ബെന്‍, ക്രീയറ്റിവ് സൂപ്പര്‍വൈസര്‍ – മഹേഷ് നാരായണന്‍, മേക്കപ്പ് – പി വി ശങ്കര്‍, വസ്ത്രാലങ്കാരം – ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് – നിതിന്‍ മൈക്കിള്‍, ശബ്ദ മിശ്രണം – എം ആര്‍ രാജാകൃഷ്ണന്‍, കലാ സംവിധാനം – സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കള്ളിയൂര്‍, സ്റ്റില്‍സ് – രോഹിത് കെ എസ്, പോസ്റ്റര്‍ ഡിസൈന്‍ – ഓള്‍ഡ് മോങ്ക്സ്, VFX – കോക്കനട്ട് ബഞ്ച് ക്രീയേഷന്‍സ്, മാര്‍ക്കറ്റിംഗ് ഡിസൈനിങ് – പപ്പെറ്റ് മീഡിയ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News