P Rajeev: സ്വപ്നയുടെ ആരോപണം; അസംബന്ധങ്ങള്‍ കേരളീയ സമൂഹം വിശ്വസിക്കില്ലെന്ന് മന്ത്രി പി രാജീവ്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ(Swapna Suresh) വെളിപ്പെടുത്തലില്‍ സര്‍ക്കാരിന് ഒരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി പി രാജീവ്(P Rajeev). ഈ അസംബന്ധങ്ങള്‍ കേരളീയ സമൂഹം വിശ്വസിക്കില്ലെന്നും 99 സീറ്റോടെ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളുമായി അതിവേഗത്തില്‍ മുന്നോട്ട് പോകുകയാണെന്നും പി രാജീവ് പറഞ്ഞു.

കേരളത്തിലെ മാധ്യമങ്ങള്‍ പുനര്‍വിചിന്തനത്തിന് തയാറാകണം. അരാചകത്വം സൃഷ്ടിച്ച് ഭരണത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Farzeen Majeed; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അക്രമശ്രമം; ഫർസീൻ മജീദിന് അധ്യാപന യോഗ്യതയില്ലെന്ന് കണ്ടെത്തൽ

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഫർസീൻ മജീദിന് അധ്യാപക ജോലി ചെയ്യാനുള്ള യോഗ്യതയില്ലെന്ന് ഡിഡിഇ യുടെ അന്വേഷണ റിപ്പോർട്ട്.ഫർസീൻ അധ്യാപക യോഗ്യതയായ കെ ടെറ്റ് പാസ്സായിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് മുട്ടന്നൂർ യു പി സ്ക്കൂൾ അധ്യാപകനായ ഫർസീൻ മജീദ്.സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.കണ്ണൂർ ഡിഡിഇ കെ ബിന്ദുവിന്റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിലാണ് ഫർസീൻ മജീദിന് അധ്യാപക ജോലിക്ക് വേണ്ട യോഗ്യതയില്ലെന്ന് കണ്ടെത്തിയത്.യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പാസ്സായിട്ടില്ലെന്നും പ്രൊബേഷൻ ഡിക്ലേയർ ചെയ്തിട്ടില്ലെന്നുമാണ് ഡി പി ഐ ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഫർസീൻ മജീദിനെ അധ്യാപകനെന്ന് വിളിക്കാൻ കഴിയില്ലെന്നും കോൺഗ്രസ് ഗുണ്ടയാണെന്നും സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു.

കോൺഗ്രസ് അനുകൂല മാനേജ്മെന്റിന് കീഴിലുള്ള എയ്ഡഡ് സ്കൂളിലാണ് ഫർസീൻ മജീദ് അധ്യാപകനായി ജോലി ചെയ്യുന്നത്.രണ്ട് വധശ്രമം ഉൾപ്പെടെ 19 കേസുകളിൽ പ്രതിയായ ഫർസീൻ മജീദിനെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാണ്.അതേസമയം, കേസിലെ മൂന്നാം പ്രതി സുനീത് നാരായണനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇതിന്റെ ഭാഗമായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി.

കെ സുധാകരന്റെ അടുത്ത അനുയായികളാണ് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍. എടയന്നൂരില്‍ സി പി ഐ എം പ്രവര്‍ത്തകരെ ആക്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഫര്‍സിന്‍ മജീദ്.

കണ്ണൂർ – തിരുവനന്തപുരം ഇൻഡിഗോവിമാനത്തിൽ തിങ്കൾ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനായി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാള്‍ക്ക് 12000 രൂപ നിരക്കിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ ടിക്കറ്റ് എടുത്തത്. മൂന്ന് പേര് യാത്ര ചെയ്തപ്പോള്‍ ആകെ ടിക്കറ്റിന് ചിലവായത് 36000 രൂപയാണ്.

അതേസമയം, അക്രമശ്രമത്തിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉൾപെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News