‘ക്ഷേത്രത്തില്‍ ചെരിപ്പിട്ട് കയറിയത് മതവികാരം വൃണപ്പെടുത്തി’; ‘ബ്രഹ്മാസ്ത്ര’ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം:Brahmastra

രണ്‍ബീര്‍ കപൂറും, ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണം നേടിയ ട്രെയ്ലറിന് ഒരു ഭാഗത്തു നിന്നും വന്‍ വിമര്‍ശനവും നേരിടുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്ലറില്‍ രണ്‍ബീറിന്റെ കഥാപാത്രം ക്ഷേത്രത്തില്‍ കയറുന്നത് ചെരുപ്പ് ധരിച്ചുകൊണ്ടാണെന്നും ക്ഷേത്രത്തില്‍ ചെരിപ്പിട്ട് കയറിയത് തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്നുമാണ് ബോയ്‌കോട്ട് ക്യാമ്പയിന്‍. അതിനാല്‍ ബ്രഹ്മാസ്ത്ര എന്ന സിനിമ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടാണ് ട്വിറ്ററില്‍ ചിലര്‍ ക്യാമ്പയിന്‍ നടക്കുന്നത്. ട്രെയ്ലറിലെ രണ്‍ബീറിന്റെ ഈ രംഗവും സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ പുരാണങ്ങളില സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പക്കാ ഫാന്റസി ചിത്രം തന്നെയാണ് ബ്രഹ്മാസ്ത്ര. ചിത്രം മൂന്ന് ഭാഗങ്ങളായാണ് എത്തുന്നത്. ആദ്യത്തെ ഭാഗത്തിന്റെ പേര് ‘ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം: ശിവ’ എന്നാണ്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെപ്തംബര്‍ 9നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ്. സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സംവിധായകന്‍ എസ് എസ് രാജമൗലിയ്ക്കാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിളും ചിത്രം എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here