Thiruvalla; തിരുവല്ല നഗരസഭാ ഭരണം പിടിച്ചെടുത്ത് എൽ ഡി എഫ്

തിരുവല്ല നഗരസഭയിൽ നറുക്കെടുപ്പിലൂടെ എൽ ഡി എഫ് ഭരണം പിടിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ ഡി എഫും യുഡിഎഫും 16 വോട്ടുകൾ വീതം നേടിയ സാഹചര്യത്തിലാണ് നറുക്കെടുപ്പിലൂടെ ചെയർ പേഴ്സണെ തെരഞ്ഞെടുത്തത്.

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വർഗീസിന്റെയും സ്വതന്ത്രയുടെയും പിന്തുണയിൽ എൽ ഡി എഫ് 16 വോട്ടുകൾ നേടിയപ്പോൾ എൻ ഡി എ സ്വതന്ത്രൻ രാഹുൽ ബിജുവിന്റെ പിന്തുണയിൽ യു ഡി എഫും ഒപ്പമെത്തി. ബി ജെ പി യിലെ 6 പേർ വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here