President Election: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടു പിടിക്കുന്നു

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍(President Election) സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ബുധനാഴ്ച ദില്ലിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി സമവായത്തിലെത്താന്‍ ഉള്ള ശ്രമങ്ങള്‍ ബിജെപി(BJP) ശക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ തിരക്കിട്ട ചര്‍ച്ചകളിലാണ് പ്രതിപക്ഷവും, ഭരണപക്ഷവും. സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ കക്ഷിനേതാക്കളുടെ യോഗത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുത്തത്. എന്നാല്‍ യോഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സ്ഥാനാര്‍ത്ഥിത്വം നിരസിച്ചതോടെ പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാലകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളും യോഗത്തില്‍ ഉയര്‍ന്നു. സ്ഥാനാര്‍ഥിയുടെ അന്തിമ തീമാനത്തിനായി ഈ മാസം 21നോ 28നോ വീണ്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നേക്കും..

അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി സമവായ ശ്രമങ്ങള്‍ ബിജെപി ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. മമതാ ബാനര്‍ജി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നവീന്‍ പട്‌നായിക്, അഖിലേഷ് യാദവ് എന്നിവരുമായിട്ടാണ് രാജ്‌നാഥ് ചര്‍ച്ച നടത്തിയത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഏതെങ്കിലും പ്രത്യേക പേര് ബിജെപി ഇതുവരെ മുന്നോട്ട് വെച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News