Recipe:വഴുതനങ്ങ വറുവല്‍ ഉണ്ടാക്കി നോക്കൂ…ചോറിനൊപ്പം കറിയും കാലിയാകും

വഴുതനങ്ങ വറുവല്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇത് ഉണ്ടെങ്കില്‍ ഒരു പറ ചോറ് ഒറ്റയിരിപ്പിന് കഴിക്കാം.

ആവശ്യമായ ചേരുവകള്‍

1.വഴുതനങ്ങ – 250 ഗ്രാം, നീളത്തില്‍ അല്‍പം വലുപ്പത്തില്‍ അരിഞ്ഞത്

2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍

3.കടുക് – ഒരു ചെറിയ സ്പൂണ്‍

4.ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
കറിവേപ്പില – പാകത്തിന്

5.മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

പെരുംജീരകംപൊടി – അര ചെറിയ സ്പൂണ്‍

ജീരകം പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഉലുവപ്പൊടി – ഒരു നുള്ള്

6.നാരങ്ങാനീര് – ഒരു ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

-വഴുതനങ്ങ നീളത്തില്‍ അല്‍പം വലുപ്പത്തില്‍ മുറിച്ചു വയ്ക്കണം.

-പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

-ഇതിലേക്ക് വഴുതനങ്ങ ചേര്‍ത്തു അഞ്ചു മിനിറ്റ് വഴറ്റുക.

-വഴന്നു തുടങ്ങുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തിളക്കുക.

-മസാല മൂത്തുവരുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി മൂടി വച്ചു വേവിക്കുക.

-വെന്തു വരുമ്പോള്‍ മൂടി തുറന്നു നാരങ്ങാനീരും ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News