ബാരിക്കേഡുകൾ തകർത്തു, ഒടുവിൽ കണ്ണീര്‍ വാതക പ്രയോഗം; കോൺഗ്രസിന്റെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; രണ്ട് പൊലീസുകാർക്ക് പരുക്ക്

രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ചു. ബാരിക്കേഡ് മറിച്ചിടുകയും പ്രവർത്തകൻ പൊലീസുകാരെ ആക്രമിക്കാൻ തുനിയുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാർച്ചായിരുന്നെങ്കിലും പ്രവർത്തകർ സംസ്ഥാന സർക്കാരിനും പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചാണ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത്. മാർച്ചിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. മൂന്നു മഹിളാ കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ എ ആർ ക്യാമ്പിലേക്ക് മാറ്റി.

കേരളത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന രാഷ്‌ട്രീയ കളികൾക്ക്‌ കൂട്ടുനിൽക്കുന്ന നിലപാടാണ്‌ കെപിസിസി സ്വീകരിച്ചുവരുന്നത്‌. എങ്കിലും കേന്ദ്ര നേതൃത്വത്തെ ബോധിപ്പിക്കാനായിട്ടാണ് ഇപ്പോൾ മാർച്ച്‌ സംഘടിപ്പിച്ചത്.

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. രാജ് ഭവന് മുന്നില്‍ മാര്‍ച്ച് തടയാന്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാനുള്ള ശ്രമത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്.

ഒരു ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറിച്ചിട്ടു. പോലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. ഇതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News