Curriculum revision: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സംസ്ഥാനത്ത് തുടക്കം

സംസ്ഥാനത്ത്(Kerala) സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്(curriculum revision) തുടക്കം. പാഠ്യപദ്ധതി പുതുക്കുന്നതിന് മുന്നോടിയായുള്ള ആശയ രൂപീകരണ ശില്‍പശാല ധനമന്ത്രി കെ എന്‍ ബാലഗോപാല്‍(K N Balagopal) ഉദ്ഘാടനം ചെയ്തു. 15 വര്‍ഷത്തിന് ശേഷമാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്.

പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയാണ് പരിഷ്‌കരിക്കുന്നത്. കരിക്കുലം കമ്മിറ്റി അംഗങ്ങളും കോര്‍ കമ്മിറ്റി അംഗങ്ങളും ആശയരൂപീകരണ ശില്‍പശാലയില്‍ പങ്കെടുത്തു. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം തുടങ്ങിയ നാല് മേഖലകളായാണ് പാഠ്യ പദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. ശില്‍പശാല ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

രണ്ട് വര്‍ഷത്തിനകം സമഗ്രമായ പരിഷ്‌കരണം പൂര്‍ത്തിയാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി(V Sivankutty) വ്യക്തമാക്കി. പരിഷ്‌കരണ രൂപരേഖ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക കോര്‍ കമ്മിറ്റി യോഗവും ഇന്ന് ചേരുന്നുണ്ട്. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ചാകും പ്രവര്‍ത്തനങ്ങള്‍. പരിഷ്‌കരണ നടപടികളുടെ അന്തിമഘട്ടത്തില്‍ പാഠപുസ്തകങ്ങള്‍, ടീച്ചര്‍ ടെക്‌സറ്റുകള്‍ എന്നിവയും തയ്യാറാക്കും. 2007 ലാണ് കേരളത്തില്‍ അവസാനമായി സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News