Kerala Rain: കേരളത്തില്‍ ഞായര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ്.

കേരളതീരത്ത് ശനി വരെയും കര്‍ണാടകതീരത്ത് വെള്ളി മുതലും ലക്ഷദ്വീപ് തീരത്ത് മീന്‍പിടിത്തത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട് . തെക്കന്‍ കര്‍ണാടകം മുതല്‍ കോമറിന്‍ മേഖല വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടെയും പടിഞ്ഞാറന്‍ കാറ്റിന്റെയും സ്വാധീനത്തിലാണ് മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Curriculum revision: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സംസ്ഥാനത്ത് തുടക്കം

സംസ്ഥാനത്ത്(Kerala) സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്(curriculum revision) തുടക്കം. പാഠ്യപദ്ധതി പുതുക്കുന്നതിന് മുന്നോടിയായുള്ള ആശയ രൂപീകരണ ശില്‍പശാല ധനമന്ത്രി കെ എന്‍ ബാലഗോപാല്‍(K N Balagopal) ഉദ്ഘാടനം ചെയ്തു. 15 വര്‍ഷത്തിന് ശേഷമാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്.

പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയാണ് പരിഷ്‌കരിക്കുന്നത്. കരിക്കുലം കമ്മിറ്റി അംഗങ്ങളും കോര്‍ കമ്മിറ്റി അംഗങ്ങളും ആശയരൂപീകരണ ശില്‍പശാലയില്‍ പങ്കെടുത്തു. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം തുടങ്ങിയ നാല് മേഖലകളായാണ് പാഠ്യ പദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. ശില്‍പശാല ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

രണ്ട് വര്‍ഷത്തിനകം സമഗ്രമായ പരിഷ്‌കരണം പൂര്‍ത്തിയാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി(V Sivankutty) വ്യക്തമാക്കി. പരിഷ്‌കരണ രൂപരേഖ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക കോര്‍ കമ്മിറ്റി യോഗവും ഇന്ന് ചേരുന്നുണ്ട്. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ചാകും പ്രവര്‍ത്തനങ്ങള്‍. പരിഷ്‌കരണ നടപടികളുടെ അന്തിമഘട്ടത്തില്‍ പാഠപുസ്തകങ്ങള്‍, ടീച്ചര്‍ ടെക്‌സറ്റുകള്‍ എന്നിവയും തയ്യാറാക്കും. 2007 ലാണ് കേരളത്തില്‍ അവസാനമായി സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News